ചേർത്തല: കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിൽ നവംബർ 1 മുതൽ 10 വരെ നടക്കുന്ന ശ്രീസൂക്ത പൂർവ്വക സൗഭാഗ്യലക്ഷ്മി യാഗത്തിന്‍റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. യാഗത്തിന് വിപുലമായ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത്. യാഗത്തിന്‍റെ പ്രൗഡി വിളിച്ചോതുന്ന തരത്തിൽ പഴമയുടെ തനിമയോടെയാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.
തെങ്ങിൻ തടിയിൽ പഴയകാല വീടിന്‍റെ മാതൃകയിൽ വാസ്തുശാസ്ത്ര പ്രകാരമാണ് നിർമാണം. മേൽക്കൂരയിൽ ഓലമേഞ്ഞ് വശങ്ങൾ ഓലയും പനമ്പും പാകി മറച്ചിരിക്കുന്നു. പൗരാണികതയുടെ ഛായ പകരുന്ന തരത്തിൽ റാന്തൽ വിളക്കും മറ്റും കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.
എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അനിൽകുമാർ അഞ്ചംതറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പടിഞ്ഞാറെ കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്‍റ് ഗോപാലകൃഷ്ണൻ നായർ, തൈക്കൽ കുര്യാൻപറമ്പ് കണ്ഠാകർണ്ണക്ഷേത്രം സെക്രട്ടറി സുരേഷ് ബാബു, കോനാട്ടുശേരി മഹേശ്വരിപുരം ഭദ്രകാളി ക്ഷേത്രം പ്രസിഡന്‍റ് കെ.ആർ രാജീവ്, സലിം ഗ്രീൻവാലി, പി.സിദ്ധാർത്ഥൻ, സി.എസ് ഹേമകുമാർ, ആർ. പൊന്നപ്പൻ, രാധാകൃഷ്ണൻ തേറാത്ത്, തിലകൻ കൈലാസം, പി.എ ബിനു, കെ.പി ആഘോഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളും ഭക്തജനങ്ങളുമടക്കം നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.