മൂന്നാറിൽ കൃഷി നശിപ്പിച്ച് പടയപ്പയും കാട്ടുപോത്തും 
Local

മൂന്നാറിൽ കൃഷി നശിപ്പിച്ച് പടയപ്പയും കാട്ടുപോത്തും

ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന എത്തിയത്.

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലകളിൽ കൃഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന എത്തിയത്. എസ്റ്റേറ്റിലെത്തിയ കാട്ടുപോത്ത് പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു.

മൂന്നാർ ചിറ്റുവാരെ സൗത്ത് ഡിവിഷനിലെത്തിയ കാട്ടാന പടയപ്പ പ്രദേശത്ത് തുടരുകയാണ്. പടയപ്പ ബീൻസും വാഴയും അടക്കമുള്ള കൃഷി വിളകൾ നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്ത‍്യയ്ക്ക് മികച്ച തുടക്കം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

വയനാട്: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും; 19 ന് ഹർത്താൽ