കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാഞ്ഞിരവേലി സ്വദേശി മാടകയിൽ വീട്ടിൽ ഷാജന്റെ റബർ തോട്ടത്തിലാണ് കൊമ്പനാനയെ തിങ്കളാഴ്‌ച രാവിലെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അടിമാലി ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ പെടുന്ന സ്ഥലമാണ് കാഞ്ഞിരവേലി. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇന്ദിരാ എന്ന വീട്ടമ്മ കാട്ടാന ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടതും.
കരിമണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം എന്താണെന്ന് കണ്ടെത്താൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.