എറണാകുളത്തിന്‍റെ ഡോഗ് സ്ക്വാഡ് 
Local

ജാമിയും മിസ്റ്റിയും അടക്കം ആറ് പേർ; കുറ്റകൃത്യങ്ങൾ മണത്തു പിടിക്കുന്ന ഡോഗ് സ്ക്വാഡ്

ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ.

കൊച്ചി: എറണാകുളം റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്ത് പകർന്ന് ആറ് നായ്ക്കൾ കൂടി. ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ. എട്ട് വയസുള്ള ജാമിയും, നാല് വയസുള്ള ബെർട്ടിയും , മൂന്നര വയസുള്ള അർജ്ജുനും സ്ഫോടക വസ്തുക്കൾ കണ്ട് പിടിക്കാൻ വിദഗ്ദരാണ്. ആറ് വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക്ക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ദ്യം നേടിയ നായയാണ്. നാല് വയസുള്ള മാർലിയും ഒന്നര വയസുള്ള ടിൽഡയും മിടുക്കരായ ട്രാക്കർമാരാണ്. നിരവധി കേസുകളുടെ അന്വേഷണത്തിന് തുണയായവരാണ് ഈ ശ്വാനസംഘം.

റെയിൽവേ സ്റ്റേഷനിലും മറ്റും മയക്കുമരുന്ന് കണ്ട് പിടിക്കുന്നതിനും , പരിശോധനകൾക്കും നിർണ്ണായക സ്വാധീനം ചെലുത്തിയവരാണ് ഇവർ. കൊലപാതകമുൾപ്പടെയുള്ള കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും സംഘം മുമ്പിലുണ്ട്.

കളമശരി ഡി എച്ച് ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതൽ എട്ട് വരെയാണ് ഇവരുടെ പരിശീലനം. പിന്നെ അരമണിക്കൂർ ഗ്രൂമിംഗ്. തുടർന്ന് ഡ്യൂട്ടി. പ്രത്യേക ഭക്ഷണവും താമസവുമുണ്ട് ഈ സ്ക്വാഡിന്. പഞ്ചാബ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിയത്. ജാമി ഹരിയാനയിലാണ് പരിശീലനം പൂർത്തിയാക്കി റൂറൽ ടീമിനൊപ്പം ചേർന്നത്.

ബാക്കിയുള്ളവരുടെ ഒമ്പതു മാസത്തെ പരീശീലനം തൃശൂർ കേരള പോലീസ് അക്കാദമിയിലായിരുന്നു. സബ് ഇൻസ്പെക്ടർ മോഹൻ കുമാർ, എ.എസ്.ഐ വി.കെ സിൽജൻ, സീനിയർ സി.പി.ഒ മാരായ വില്യംസ് വർഗീസ്, പ്രഭീഷ് ശങ്കർ എന്നിവർ ഉൾപ്പെടുന്ന പന്ത്രണ്ട് പേരാണ് പരിശീലകർ.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു