Metro feeder bus 
Local

കളമശേരി മെട്രൊ സ്റ്റേഷനിൽ നിന്ന് ഫീഡർ ബസ്

കളമശേരി: കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് കളമശേരി മെഡിക്കൽ കോളേജിലേക്കും കാക്കനാട് ഇൻഫോപാർക്കിലേക്കും കൊച്ചി മെട്രോയുടെ ഫീഡർ ഇ - ബസ് സർവീസ്. ഈ റൂട്ടുകളിൽ എസി ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് റൂട്ടുകളിൽ സ്ഥിരം സർവീസുകൾ നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തീരുമാനിച്ചത്.

രാവിലെയും വൈകിട്ടുമാണ് ഇൻഫോപാർക്കിലേക്ക് ബസ് സർവീസ്. രാവിലെ ഒൻപതുമുതൽ നാലുവരെയാണ് മെഡിക്കൽ കോളേജിലേക്ക് ഫീഡർ ബസ് സർവീസ് ഉണ്ടാകുക. കഴിഞ്ഞദിവസം കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽനിന്നു കളമശേരിയിലേക്കും കൊച്ചി മെട്രോയുടെ ഫീഡർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്.

പുതിയ ഫീഡർ ബസ് സർവീസുകൾ എത്തുന്നതോടെ കളമശേരി മേഖലയിലുള്ളവർക്ക് ഇൻഫോപാർക്കിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള യാത്ര സുഖകരമാകും. മെട്രോ ഫീഡർ സർവീസ് വിപുലപ്പെടുന്നതിലൂടെ കൊച്ചി നഗരത്തിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞമാസം കളമശേരി മണ്ഡലത്തിൽ പുതുതായി എട്ടു കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. സ്ഥിരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചത്. ഇത് വലിയ രീതിയിൽ ജനങ്ങൾക്ക് സഹായകമായിട്ടുണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി