തീപിടിത്തമുണ്ടായ വർക്ക് ഷോപ്പ് 
Local

മുരിങ്ങൂരിൽ വർക്ക് ഷോപ്പിൽ തീപിടിത്തം, 12 ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു

ചാലക്കുടി: മുരിങ്ങൂരിൽ ബൈക്ക് വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 12 ന്യൂജെൻ ബൈക്കുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷന് സമീപത്തായി പ്രവത്തിക്കുന്ന ആറ്റപ്പാടം കണ്ണംമ്പിളി അനീഷിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്ക് ഹൗസാണ് കത്തി നശിച്ചത്. വർക്ക്ഷോപ്പ് കെട്ടിടത്തിന്‍റെ നേരെ മുകളിലെ ഫ്ലാറ്റിലെക്ക് പുക ഉയർന്ന് മുറിയിലേക്ക് വ്യാപിച്ചതോടെ ഫ്ലാളിറ്റിലെ താമസക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഉടനെ തന്നെ വർക്ക്ഷോപ്പ് ഉടമ അനീഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

അനീഷെത്തി ഷോപ്പിന്‍റെ ഷട്ടർ ഉയർത്തി ബൈക്കുകൾ മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സും കൊരട്ടി പൊലീസും സ്ഥലത്തെത്തിയെങ്കിലും ബൈക്കുകൾ കത്തി നശിച്ചിരുന്നു.

ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അനീഷ് പറഞ്ഞു. നാല് ലക്ഷത്തോളം രൂപ വില വരുന്ന ഡോമിനർ എന്ന ബൈക്ക് അടക്കമുള്ളവയാണ് കത്തി നശിച്ചത്. അപകടകാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വർക്ക്ഷോപ്പിലെ സിസിടിവി പരിശോധിച്ചാലെ സംഭവത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കുകയുള്ളൂ. രക്ഷാപ്രവർത്തനത്തിനിടയിൽ വർക്ക് ഷോപ്പ് ഉടമ അനിഷിനു പരുക്കേറ്റത്തിനെ തുടർന്ന് ചാലക്കുടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

കാസർഗോഡ് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി അന്വേഷണസംഘം

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്