കനത്ത മഴ; ഏലൂർ, കളമശേരി മേഖലകളിൽ വ്യാപക നാശനഷ്ടം  
Local

കനത്ത മഴ; ഏലൂർ, കളമശേരി മേഖലകളിൽ വ്യാപക നാശനഷ്ടം

നാലാം വാർഡിൽ പാട്ടുപുര ക്ഷേത്രത്തിന് സമീപം കുറ്റിമാക്കൽ ഷാഹുൽഹമീദിന്‍റെ വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു.

കളമശേരി: ശക്തമായ കാറ്റിലും മഴയിലും ഏലൂർ, കളമശേരി പ്രദേശങ്ങളിൽ വ്യാപക നാശം. കളമശേരി എൻഎഡി റോഡിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപം ശനിയാഴ്ച വൈകിട്ടോടെ 3 മരങ്ങൾ വീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഏലൂരിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി മരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഏലൂർ ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വൈകിട്ടോടെ ഉണ്ടായ കനത്ത മഴയെ തുടർന്ന് വൃക്ഷങ്ങൾ വീഴുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

നാലാം വാർഡിൽ പാട്ടുപുര ക്ഷേത്രത്തിന് സമീപം കുറ്റിമാക്കൽ ഷാഹുൽഹമീദിന്‍റെ വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. നഗരസഭാ ജീവനക്കാരെത്തി തെങ്ങ് വെട്ടിമാറ്റി. ഡിപ്പോ ബസ് സ്റ്റാന്‍റിന് സമീപം റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഏലൂർ അഗ്നി രക്ഷാ സേനയെത്തി മരം വെട്ടി മാറ്റി.

പാതാളം പാലത്തിന്‍റെ തുടക്കത്തിൽ റോഡിന്‍റെ ഇടതു വശത്ത് മണ്ണിടിഞ്ഞ് വീണു. മഞ്ഞുമ്മൽ എടമ്പാടം തോടിന് സമീപമുള്ള ചില വീടുകളിൽ തോട് നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് വെള്ളം കയറി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?