Kothamangalam Punnekkad house struck by lightning 
Local

കോതമംഗലം പുന്നേക്കാട് വീടിന് ഇടിമിന്നലേറ്റു

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൃഷ്ണപുരത്ത് കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് മിന്നലേറ്റു. വൈകിട്ട് പെയ്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ടാം വാർഡിൽ താമസിക്കുന്ന വത്സ മത്തായിയുടെ വീടിനാണ് മിന്നലേറ്റത്.

വീടിന്‍റെ അടുക്കള, അടുക്കള വരാന്ത, ശുചി മുറി എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രിസിറ്റി സംവിധാനങ്ങളും ഇടിമിന്നലിൽ തകർന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് സമീപവാസികൾ ചെന്നു നോക്കിയപ്പോഴാണ് വീടിന് മിന്നലേറ്റത് ശ്രദ്ധയിൽപ്പെട്ടത്.

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം, 15-ാം ജില്ല പ്രഖ്യാപിക്കണം; പാർട്ടി നയപ്രഖ്യാപനവുമായി അൻവർ

'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

സ്വന്തമായി 'മാജിക് മഷ്റൂം ഫാം'; വയനാട്ടിൽ ലഹരിക്കടത്തിനിടെ ബംഗളൂരു സ്വദേശി പിടിയിൽ

'എടാ മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്!'

മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടലിനു സാധ്യത