kottayam mp 
Local

മാധ്യമപ്രവർത്തകരെ ചേർത്തുപിടിച്ച് കോട്ടയം എം.പി

മാധ്യമപ്രവർത്തകർക്കുള്ള റെയ്ൽവേ യാത്ര സൗജന്യം പുന:സ്ഥാപിക്കുന്ന കാര്യം ലോക്സഭയിൽ ഉന്നയിക്കും

കോട്ടയം: കേന്ദ്രസർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ മാധ്യമപ്രവർത്തകരെയും ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തുമെന്ന് നിയുക്ത എം.പി ഫ്രാൻസിസ് ജോർജ്. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകർക്കുള്ള റെയ്ൽവേ യാത്ര സൗജന്യം പുന:സ്ഥാപിക്കുന്ന കാര്യം ലോക്സഭയിൽ ഉന്നയിക്കും. 50% ഇളവോടെയുള്ള റെയ്ൽവേ യാത്ര കൊവിഡ് കാലത്താണ് പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ഇതര ക്ഷേമ പദ്ധതികളിലും മാധ്യമ പ്രവർത്തകരെ ഗുണഭോക്താക്കളാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായവരെ അദ്ദേഹം അഭിനന്ദിച്ചു. പത്രപ്രവർത്തകർ നൽകിയ കുട അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ പി തോമസ് എന്നിവർ പ്രസംഗിച്ചു.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു