റോഡിൻറെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ശ്രമദാനമായി നന്നാക്കുന്നു. 
Local

പരാതി പറഞ്ഞു മടുത്തു; ഒടുവിൽ നാട്ടുകാർ തന്നെ റോഡ് നന്നാക്കി !!!

കോതമംഗലം: 20 വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധ സൂചകമായി ശ്രമദാനം നടത്തി നന്നാക്കി. ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളിയിലെ നിരവധി കുടബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് നാട്ടുകർ ശ്രമദാനമായി നന്നാക്കിയത്.

പ്രായമായവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്ത ഇവിടെത്തെ പ്രദേശവാസികൾ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ നിഷേധാൽമകമായ നടപടിയിൽ പ്രതിക്ഷേധിച്ചാണ് സ്വന്തമായി റോഡ് നന്നാക്കുവാൻ തീരുമാനമെടുത്തത്.

തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഈ വഴി ഉൾപ്പെടുത്താതെ ഇരുവശവും കാടുകയറി കാൽനട യാത്രപോലും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ റോഡ് . സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധിപേർ ശ്രമദാനത്തിൽ പങ്കെടുത്തു. ഈ പ്രദേശത്തെ ജനങ്ങങ്ങളുടെ അടിസ്ഥാന ആവശ്യമായി ഈ റോഡിന്‍റ ശോചനീയാവസ്ഥക്ക് അധികാരികൾ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് ജിജോ പൗലോസ് ആവശ്യപ്പെട്ടു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്