Lok Sabha Elections: 15.69 lakh voters in Kottayam 
Local

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ, 26,715 കന്നി വോട്ടർമാർ

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. 51,830 മുതിർന്ന വോട്ടർമാരും 14,750 ഭിന്നശേഷിക്കാരുമുണ്ട്. 1517 പ്രവാസി വോട്ടർമാരുമുണ്ട്.

26715 പുതിയ വോട്ടർമാരാണുള്ളത്. പുതുപ്പള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരുള്ളത്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2328 പേർ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്.

പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്: പുതുപ്പള്ളി-6320, പൂഞ്ഞാർ-3004, ചങ്ങനാശേരി-2905, പാലാ-2810, കാഞ്ഞിരപ്പള്ളി-2674, കടുത്തുരുത്തി-2669, കോട്ടയം-2247, ഏറ്റുമാനൂർ-2130,വൈക്കം-1956. അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂക്ക് ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും.

അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് തഹസിൽദാരിൽനിന്ന് വാങ്ങാം. ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവും വി.വി പാറ്റ് മെഷീനും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയുടെ പര്യടനം ജില്ലയിൽ ആരംഭിച്ചു. കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്റ്റർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു.

ദേശീയ സമ്മതിദാനദിനമായ ജനുവരി 25ന് കോട്ടയം സി.എം.എസ് കോളെജിൽ ജില്ലാതലദിനാഘോഷം നടക്കും. ഏറ്റവും കൂടുതൽ ഇ-റോൾ എൺറോൾമെന്‍റ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും. പുതിയ വോട്ടർമാരെ ആദരിക്കും. സ്വീപ്പ് ജില്ലാ ഐക്കൺ ശ്രുതി സിത്താര സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്റ്റർ എം.എച്ച് ഹരീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ