മട്ടാഞ്ചേരി വാട്ടർ മെട്രൊ ടെർമിനൽ നിർമാണം. File photo
Local

മട്ടാഞ്ചേരി വാട്ടർ മെട്രൊ ഉദ്ഘാടനം ഇനിയും നീളും

കരാർ പ്രകാരം ജെട്ടി 2020 ഡിസംബർ 26 ന് പൂർത്തീകരിക്കേണ്ടിയിരുന്നതാണ്. ജല മെട്രൊ ജെട്ടി സർവീസ് പ്രരംഭഘട്ടത്തിലെ ഏഴ് ജെട്ടികളിൽ ഒന്നാണ് മട്ടാഞ്ചേരി

മട്ടാഞ്ചേരി: ഏറെ പ്രതീക്ഷകളുണർത്തിയ മട്ടാഞ്ചേരി വാട്ടർ മെട്രൊ ജെട്ടി പ്രവർത്തന ഉദ്ഘാടനം നീളും. സെപ്റ്റംബറിൽ ഉദ്ഘാടനം നടത്തുമെന്ന പ്രഖ്യാപനവുമായി നിർമാണം തുടങ്ങിയ ജെട്ടി ഇനി പൂർത്തിയാകാൻ ഡിസംബറെങ്കിലും ആകുമെന്നാണ് കണക്കാക്കുന്നത്.

നിർമാണത്തിൽ ആദ്യഘട്ടം മുതൽ തടസങ്ങളായിരുന്നു. അഞ്ചാമത്തേതാണ് ഇപ്പോഴത്തെ നീട്ടിവയ്ക്കൽ. ജെട്ടി നിർമാണം പൂർത്തിയാകുന്നതോടെ സർവീസ് തുടങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നുവെങ്കിലും എക്കൽ നീക്കം പ്രതിസന്ധി വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

മട്ടാഞ്ചേരിയുടെ വികസനത്തിനും ടൂറിസം സാധ്യതകൾക്കും ഏറെ സഹായകരമായ നിർദിഷ്ട വാട്ടർ മെട്രൊ ജെട്ടി നിർമാണം നിരന്തരം തടസപ്പെടുന്നത് ജനങ്ങളിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മട്ടാഞ്ചേരി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികളും ജനകീയ സംഘടനകളും പ്രതിഷേധവുമായി എത്തി മട്ടാഞ്ചേരി ജലമെട്രൊ ആക്ഷൻകൗൺസിൽ രൂപീകരിച്ച് പ്രതിഷേധമരങ്ങേറുകയും ചെയ്തു.

വാട്ടർ മെട്രൊ ജെട്ടി യാഥാർഥ്യമാകുന്നതോടെ സ്വദേശികളും വിദേശികളുമായി നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരാർ പ്രകാരം ജെട്ടി 2020 ഡിസംബർ 26 ന് പൂർത്തീകരിക്കേണ്ടിയിരുന്നതാണ്. ജല മെട്രൊ ജെട്ടി സർവീസ് പ്രരംഭഘട്ടത്തിലെ ഏഴ് ജെട്ടികളിൽ ഒന്നാണ് മട്ടാഞ്ചേരി.

ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനാർഥി?

ഓഹരി വിൽപ്പനയ്ക്ക് വ്യാജ ആപ്പ്: പ്രവാസിക്ക് 6 കോടി നഷ്ടം

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

''ഞാനും ബിജെപിയും മുനമ്പം ഭൂസമരത്തിനൊപ്പം'', വഖഫ് ബോർഡിനെതിരേ സുരേഷ് ഗോപി

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം