ജയൻ സ്മാരക മാധ്യമ പുരസ്‌കാരം മെട്രൊവാർത്ത കോതമംഗലം ലേഖകൻ ഏബിൾ സി. അലക്സിന്  
Local

ജയൻ സ്മാരക മാധ്യമ പുരസ്‌കാരം മെട്രൊവാർത്ത കോതമംഗലം ലേഖകൻ ഏബിൾ സി. അലക്സിന്

പ്രശസ്ത സാഹിത്യകാരനും, ജയൻ കലാ സാംസ്‌കാരിക വേദി ചെയർമാനുമായ ഡോ.ജോർജ് ഓണക്കൂർ, ചലച്ചിത്ര സംവിധായകനായ ടി. എസ്. സുരേഷ് ബാബു, പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.

കൊച്ചി: അനശ്വര ചലച്ചിത്ര നടൻ ജയന്‍റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് മെട്രൊവാർത്ത കോതമംഗലം ലേഖകനും , കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സ്‌ അർഹനായി. പ്രശസ്ത സാഹിത്യകാരനും, ജയൻ കലാ സാംസ്‌കാരിക വേദി ചെയർമാനുമായ ഡോ.ജോർജ് ഓണക്കൂർ, ചലച്ചിത്ര സംവിധായകനായ ടി. എസ്. സുരേഷ് ബാബു, പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.

അനശ്വര നടൻ ജയന്‍റെ 44 -മത് ചരമ വാർഷിക ദിനമായ നവംബർ 16 ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി ജെ ടി ഹാൾ ) നടക്കുന്ന "ജയൻ സ്മൃതി 2024" ചടങ്ങിൽ പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുമെന്ന് ജയൻ കലാ സാംസ്‌കാരിക വേദി പ്രസിഡന്‍റ് കെ. ജയരാജ് , സെക്രട്ടറി ഷാജൻ ഷാജു എന്നിവർ പറഞ്ഞു.

ശബരിമല നട വെള്ളിയാഴ്ച തുറക്കും; നവംബറിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി

സ്വർണം വാങ്ങാൻ പറ്റിയ സമയം, വില താഴുന്നു; പവന് 55480 രൂപ

ആത്മകഥാ വിവാദത്തിനിടെ ഇപി പാലക്കാട്ടേക്ക്; സരിനുവേണ്ടി വോട്ട് അഭ്യർഥിക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെലോ അലർട്ട്

ശ്രീലങ്കയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്