ജെറിൻ 
Local

തൃശൂർ ഏനാമാക്കൽ പുഴയിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വടൂക്കര സ്വദേശി ജെറിൻ (22) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

തൃശൂർ: തൃശൂർ ഏനാമാക്കൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനെ തുടർന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വടൂക്കര സ്വദേശി ജെറിൻ (22) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവാഴ്ച ഏനാമാക്കൽ സ്റ്റീൽ പാലത്തിന് സമീപം സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ എത്തിയതായിരുന്നു ജെറിൻ. ഇതിനിടെ ജെറിൻ പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു.

സുഹൃത്തുക്കൾ പൊലീസിനെയും അഗ്നി ശമനസേനയെയും വിവരമറിച്ചതിനെ തുടർന്ന് പാവറട്ടി പൊലീസും അന്തിക്കാട് പൊലീസും ഗുരുവായൂരിൽ നിന്ന് എത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരുമായി സഹകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും ജെറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു ജെറിനെ കാണാതായത്. എന്നാൽ ബുധനാഴ്ച രാവിലെ പുനരാരംഭിച്ച തെരച്ചിലിൽ രാവിലെ 9 മണിയോടെ സ്റ്റീൽ പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ