Local

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ജനറേറ്റർ

കൊച്ചി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 കെവിഎയുടെ പുതിയ ജനറേറ്റർ എത്തിച്ചു. ആശുപത്രിയിൽ വൈദ്യുതി തകരാറുകൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭിക്കാതിരിക്കുന്നതിനു വേണ്ടിയാണു പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്. നിലവിൽ ഇരുപത് വർഷo പഴക്കംചെന്ന രണ്ട് 1000കെവിഎ ജനറേറ്ററുകളാണ് പ്രവർത്തിപ്പിക്കുന്നത്.

വൈദ്യുതി തടസപ്പെടുന്ന സാഹചര്യങ്ങളിൽ നിലവിലെ ജനറേറ്റോറുകളിൽ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ, ഐ സി യു, ഓപ്പറേഷൻ തീയേറ്ററുകൾ, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം നിലയ്ക്കാതിരിക്കുന്നതിനാണ് പുതിയ ജനറേറ്റർ പ്രവർത്തന സജ്ജമാക്കുന്നത്. കൂടാതെ മെഡിക്കൽ കോളേജിന്റെ ത്വരിത ഗതിയിലുള്ള വികസന മുന്നേറ്റവും, നൂതന മെഷീനുകളുടെ പ്രവർത്തനങ്ങളും കൊണ്ട് വൈദ്യുതി ഉപയോഗവും ഗണ്യമായി വർധിച്ചിട്ടുണ്ട്

പ്ലാൻ ഫണ്ട് (2022-23)ൽ നിന്നും 84 ലക്ഷം രൂപയുടെ ജനറേറ്ററും, ജനറേറ്റർ പാനൽ ബോർഡ്, ഫൗണ്ടേഷൻ എക്സ്ഹോസ്റ്റ് പൈപ്പ്, ബിൽഡിംഗ് ഉൾപ്പടെ 1.6 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്. പി ഡബ്ലിയു. ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജനറേറ്റർ സ്ഥാപിക്കുന്നത്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്