നഗരത്തിലെ ഫുട്‌പാത്തിൽ കയറ്റി പാർക്ക് ചെയ്തിരിക്കുന്ന കാർ. 
Local

കാല്‍നടയാത്രികര്‍ക്ക് ദുരിതം സമ്മാനിച്ച് ഫുട്ട്പാത്തുകളിലെ പാർക്കിങ്

കൊച്ചി: നടപ്പാതകള്‍ വാഹനങ്ങള്‍ കയ്യടക്കുന്നത് കാല്‍നടയാത്രികരെ ദുരിതത്തിലാക്കുന്നു. തിരക്കേറിയ കൊച്ചി നഗരത്തില്‍ വാഹനങ്ങള്‍ നടപ്പാതകളില്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നട യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ചിറ്റൂര്‍ റോഡ്, കോണ്‍വന്‍റ് റോഡ്, പ്രസ് ക്ലബ്ബ് റോഡ്, ബ്രോഡ് വേ എന്നിവിടങ്ങളിലെ അനധികൃതമായ പാർക്കിങ് കാല്‍നടയാത്രികര്‍ക്ക് ദുരിതമാവുകയാണ്.

മുമ്പ് ഇവിടെ അനധികൃത പാർക്കിങ്ങിന് ട്രാഫിക് വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തയിടെ പരിശോധനകള്‍ അയഞ്ഞതോടെ അനധികൃത പാർക്കിങ് വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ യാത്രക്കാര്‍ക്ക് നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം കാല്‍നടയാത്രികര്‍ റോഡിലിറങ്ങി വേണം യാത്ര തുടരാന്‍.

ഹോള്‍സെയില്‍ വിലയില്‍ തുണിത്തരങ്ങളും മറ്റും വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ കടകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത് കച്ചവടക്കാര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നഗരത്തിലെ പോക്കറ്റ് റോഡുകളിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്ന് പോകുന്നത്. അനധികൃത പാർക്കിങ് മൂലം ഗതാഗത കുരുക്കും പതിവാണ്. പ്രാധാനപ്പെട്ട പോക്കറ്റ് റോഡുകളിലെ അനധികൃത പാർക്കിങ്ങിനെതിരേ നടപടി വേണമെന്നാണ് ആവശ്യം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ