Local

കോട്ടയത്ത് പൊലീസ് ബസ് നിയന്ത്രണം വിട്ട് ബൈക്കുകൾ തകർന്നു

നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു

കോട്ടയം: നഗരത്തിൽ അമിത വേഗതയിലെത്തിയ പൊലീസ് ബസ് പാതയോരത്ത് പാർക് ചെയ്തിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു. റ്റി.ബി റോഡിൽ ശനിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. എ.ആർ ക്യാമ്പിലെ ബസ് ആണ് അപകടമുണ്ടാക്കിയത്. 4 ബൈക്കുകളാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇതിൽ 2 ബൈക്കുകൾ പൂർണമായും തകർന്നു. കാൽനടയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ബസിന് ഡീഡൽ അടിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. തിരുനക്കര മൈതാനത്തിന്റെ ഭാഗത്തു നിന്നും കെഎസ്ആർടിസി റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസ് റ്റി.ബി റോഡിൽ അൽ സമദ് ജ്വല്ലറിക്ക് മുമ്പിൽ എത്തിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഈ ഭാഗത്ത് പാർക് ചെയ്തിരുന്ന ബൈക്കുകളാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇവിടെ ഫുട്പാത്തിൽ കച്ചവടം നടത്തിയിരുന്ന വ്യാപാരി ബസ് ഇടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. കോട്ടയം ട്രാഫിക് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം