Local

കുസാറ്റ് സീനിയർ പ്രൊഫസർ ഡോ ജഗതി രാജ് വി.പി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അമരത്ത്

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സീനിയർ പ്രൊഫസറും മുൻ ഡയറക്ടറുമായ ഡോ ജഗതി രാജ് വി.പി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേൽക്കും.

എസ്. എൻ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ മുബാറക് പാഷയുടെ രാജി ചാൻസലർ സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡോ ജഗതി രാജിന്റെ നിയമനത്തിനായി ഉത്തരവിറങ്ങിയത്. 34 വർഷത്തെ അദ്ധ്യാപന-ഗവേഷണ പരിചയവും 9 വർഷത്തെ ഭരണനിർവ്വഹണ പരിചയമുള്ള ഡോ ജഗതി രാജ് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളിലാണ് തന്റെ അക്കാദമിക വൈദഗ്ധ്യം രൂപപ്പെടുത്തിയത്.

കേരള സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബി . ടെക്കും, കുസാറ്റിൽ നിന്നു എം ടെക്ക്, എം ബി എ എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടിയ ഡോ ജഗതി രാജ് ഐ ഐ ടി ഖരഗ്പൂരിൽ നിന്നാണ് പി എച്ച് ഡി നേടിയത്. ദേശീയ, അന്താരാഷ്ട്ര ജേണറലുകളിൽ മാനേജ്മെന്റിലും എൻജിനീയറിംഗിലും 250 ലേറെ ഗവേഷണ പ്രബന്ധങ്ങളും 1340 ഓളം സൈറ്റേഷനുകളും 18 എച്ച് -ഇൻഡക്‌സും അദ്ദേഹത്തി ന്റേതായുണ്ട്. ഒട്ടേറെ അന്തർദേശീയ കോൺഫറൻസുകളുടെ ഭാഗമായി ഡോ ജഗതി രാജ് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിലും കൺസൾട്ടന്റുമാണ് അദ്ദേഹം.

കേരള സർവ്വകലാശാലയിലെ സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗം, NAAC, AICTE പിയർ ടീം അംഗം, കുസാറ്റ് അക്കാദമിക് കൗൺസിൽ അംഗം , കുസാറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ഡയറക്ടർ, റൂസയുടെ ടെക്നോളജി സപ്പോർട്ട് ഗ്രൂപ്പ് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ ജഗതി രാജ് മാർച്ച് 2024 വരെ കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു.

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

പി. സരിനെ തള്ളി ഷാഫി പറമ്പിൽ