'റീച്ച് വേൾഡ് വൈഡ് '- ജീവകാരുണ്യ സംഘടനയുടെ സൗജന്യ പഠനോപകരണ വിതരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. പ്രസിഡന്‍റ് ഡോ. മാത്യു കുരുവിള, ചെയർമാനായി സ്ഥാനമേറ്റ റോണക്ക് മാത്യു, സോഷ്യൽ മീഡിയ ഇൻഫ്ലുവവൻസർ താടിക്കാരൻ, കടൽ മച്ചാൻ എന്നിവർ സമീപം. 
Local

റീച്ച് വേൾഡ് വൈഡ് സൗജന്യ പഠനോപകരണവിതരണം

കോട്ടയം: 'റീച്ച് വേൾഡ് വൈഡ് '- ജീവകാരുണ്യ സംഘടനയുടെ സൗജന്യ പഠനോപകരണ വിതരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സംഘടനയുടെ പ്രസിഡന്‍റ് ഡോ. മാത്യു കുരുവിള അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ ചെയർമാൻ റോണക്ക് മാത്യു സ്ഥാനമേറ്റു.

സഹജീവികളിൽ ഏതുസമയത്തും സഹായം എത്തിക്കുവാനായി നാനൂറിലധികം യുവ സന്നദ്ധ പ്രവർത്തകരെ നാടിനു സമർപ്പിച്ചതായി പുതിയ ചെയർമാൻ റോണക്ക് മാത്യു അറിയിച്ചു.

2004 ൽ 'ഒരുപിടി അരി ഒരുപാട് ജീവൻ' എന്ന പദ്ധതിയിലൂടെ കോട്ടയം പട്ടണത്തിൽ വിശക്കുന്നവർക്ക് ആഹാരം നൽകികൊണ്ടായിരുന്നു റീച്ചിന്‍റെ തുടക്കം. പിന്നീട് നിർധന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായ പദ്ധതി, സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി സൗജന്യ ഓട്ടോറിക്ഷ വിതരണം, 'യൂട്ടേൺ' എന്ന ആന്‍റി ഡ്രഗ് ക്യാമ്പയിനുകൾ, സൗജന്യ പാർപ്പിട പദ്ധതി, പൊതുസ്ഥലങ്ങൾ മാലിന്യ വിമുക്തമാക്കുന്ന സ്വപ്നസുന്ദരകേരളം പദ്ധതി, പൊതുജനങ്ങളെ സഹായിക്കുന്ന റീച്ച് കാര്യാലയങ്ങൾ, സൗജന്യ കുടിവെള്ള പദ്ധതി, ഗ്രാമങ്ങളെ മാലിന്യ വിമുക്തമാക്കുന്ന വില്ലേജ് അഡോപ്ഷൻ പ്രോഗ്രാം എന്നിങ്ങനെ നിരവധി ജീവകാരുണ്യ പദ്ധതികളാണ് റീച്ച് നടത്തിവരുന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ