strengthening preventive measures against the spread of yellow fever 
Local

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കോതമംഗലം: എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്.

ഒരു മഞ്ഞപ്പിത്ത കേസ് കോട്ടപ്പടിയില്‍ സ്ഥിരീകരിച്ചെങ്കിലും വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റ് മിനി ഗോപി വ്യക്തമാക്കി.വേങ്ങൂരിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.കുടിവെള്ള സ്രോതസുകള്‍ മലിനാകാതെ സംരക്ഷിക്കുന്നതിലാണ് ഊന്നല്‍.മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്തുകഴിഞ്ഞു.

ബോധവത്ക്കരണം,പരിസരശുചീകരണം,തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്‍റ് പറഞ്ഞു.പഞ്ചായത്തില്‍ ഇതിനകം ഏതാനും ഡെങ്കിപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിച്ചതായും പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ