വിശ്വ ബ്രാഹ്‌മണ ആചാര്യസംഗമ മഹായജ്ഞം കോട്ടയത്ത് 
Local

വിശ്വ ബ്രാഹ്‌മണ ആചാര്യസംഗമ മഹായജ്ഞം കോട്ടയത്ത്

സംഗമത്തിൽ ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി, കേരള വിശ്വകർമ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡി സാധു ക്യഷ്‌ണാനന്ദ സരസ്വതി എന്നിവർ പങ്കെടുക്കും

കോട്ടയം: വിശ്വ ബ്രാഹ്‌മണ ആചാര്യസംഗമ മഹായജ്ഞം കോട്ടയത്ത്. കോട്ടയം ജില്ലയിൽ ഞായർ രാവിലെ 10ന് തിരുനക്കര എംപ്ലോയിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ ആചാര്യ സംഗമം എന്ന പരിപാടി നടക്കും.

പൗരാണിക ഭാരതീയ സംസ്കാരത്തിൻ്റെ ഒരു സുവർണ കാലഘട്ടത്തിന് നാന്ദി കുറിച്ച വിശ്വബ്രാഹ്‌മണ പഞ്ചഋഷി ഗോത്രത്തിൽപ്പെട്ട ഈശ്വര നാമത്തിൽ ഇന്ന് ലോകത്തിൽ അറിയപ്പെടുന്ന ഏക വംശ പരമ്പരയാണ് വിശ്വകർമജർ. ലോക രാജ്യങ്ങൾക്ക് മുൻപിൽ സനാതന ധർമം എന്ന സംസ്‌കാരത്തെ വളർത്തികൊണ്ട് വരുവാൻ വിവിധ കുലങ്ങളും ഗോത്രങ്ങളും വംശങ്ങളും എല്ലാം ഒത്തുചേരുന്ന ഒരു സംസ്കൃതി ആണ് ഭാരതത്തിന്റെ സനാതന സംസ്കാരം. വിശ്വത്തെ വശ്യമനോഹരമാക്കി തീർക്കുവാൻ പ്രയത്നിച്ച ഏറ്റവും കഠിനാധ്വാനികളുടെ ഒരു കൂട്ടമാണ് പഞ്ചകുലമായ വിശ്വകർമ്മജർ അഥവാ വിശ്വബ്രാഹ്‌മണർ. ഇന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ കൊണ്ടും പലവിധമായ പ്രതികൂല സാഹചര്യങ്ങൾ കൊണ്ടും ആത്മീയതയിൽ നിന്നും വിട്ടുമാറി സമൂഹത്തിൽ മറ്റൊരു തലത്തിലേയ്ക്ക് ഒരു തൊഴിൽശാലയിലെ പണിക്കാർ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നും വാർത്താ സമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.

സനാതനധർമ പരിപാലനം, വളർന്നു വരുന്ന സമൂഹത്തിൻ്റെ നിലനിൽപ്പിനും, പ്രപഞ്ചതാളങ്ങളെ സംരക്ഷിച്ച് നിയന്ത്രിക്കുന്നതിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരത്തെ പവിത്രീകരിച്ച് വിശ്വകർമജരുടെ ആത്‌മീയ പരിവർത്തനം ലക്ഷ്യമാക്കിയും ധർമങ്ങൾ, ശാസ്ത്രങ്ങൾ തുടങ്ങിയവ നമ്മുടെ വരും തലമുറകൾക്ക് പ്രയോജനപ്പെടുത്തുവാനും അതിലൂടെ ഭാരതത്തെ വിശ്വഗുരുവാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സന്യാസി ശ്രേഷ്ഠൻമാരും വിശ്വകർമകുലത്തിലെ വൈദിക, താന്ത്രിക, വാസ്തു ശാസ്ത്ര, ജ്യോതിഷ, വൈദ്യശാസ്ത്ര, യോഗ, പുരാണ പാരായണ ആചാര്യൻമാർ കേരളത്തിലെ തെക്കെ അറ്റം മുതൽ വടക്കെ അറ്റം വരെ ഉളള 14 ജില്ലകളിലും വിശ്വ ബ്രാഹ്‌മണ ആചാര്യ സംഗമ മഹായജ്ഞം 2024 എന്നതിലൂടെ ഒത്തു ചേരുകയാണ്.

സംഗമത്തിൽ ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി, കേരള വിശ്വകർമ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡി സാധു ക്യഷ്‌ണാനന്ദ സരസ്വതി എന്നിവർ പങ്കെടുക്കും. കൂടാതെ കേരളത്തിലെ വിവിധ വിശ്വകർമ സംഘടന നേതാക്കൾ, വിശ്വകർമ ക്ഷേത്ര ഭാരവാഹികൾ, പ്രാർഥന സമിതികൾ വിശ്വകർമ ട്രസ്റ്റ് ഭാരവാഹികൾ, ആത്‌മീയ ഗുരു പീഠങ്ങൾ തുടങ്ങി പ്രമുഖരും പങ്കെടു ക്കുമെന്ന് ആചാര്യ സംഗമം സംസ്ഥാന കോർഡിനേറ്റർമാരായ കെ.ബി സുരേഷ്, ജയചന്ദ്രൻ രവിന്ദ്രൻ, എൻ.കെ സന്തോഷ്, എം.കെ സാബു മരങ്ങാട്ടുപിള്ളി, പ്രസാദ്, രാജേന്ദ്രൻ കോഴാ എന്നിവർ പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...