സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മുംബൈയിൽ 21കാരൻ അറസ്റ്റിൽ representative image
Mumbai

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മുംബൈയിൽ 21കാരൻ അറസ്റ്റിൽ

മുംബൈ: 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് 21കാരനെതിരെ വകോല പോലീസ് സ്റ്റേഷൻ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോക്‌സോ ആക്ട്) പ്രകാരം കേസെടുത്തു. ഇയാൾ താമസിച്ചിരുന്ന ഗോരേഗാവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം മാത്രമാണുള്ളതെന്ന് വ്യാഴാഴ്ച പോലീസ് പറഞ്ഞു. ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന പ്രതിയും സ്കൂൾ വിദ്യാർത്ഥിനിയുമായ ഇരയും സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ശേഷം ഫോൺ നമ്പർ കൈമാറുകയും തുടർന്ന് ഇരുവരും കാണാൻ തീരുമാനിച്ചു.

എന്നാൽ പ്രതി ഇരയെ അന്ധേരിയിലെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാൻ സമ്മതിച്ചില്ലെന്നും പിറ്റേ ദിവസം ഓഗസ്റ്റ് 15ന് ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം ഗുജറാത്തിലേത്തിച്ച് 3 തവണയായി പ്രതി തന്നെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം വിവരമറിയച്ചതിനെ ചുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് കുടുംബം പ്രതിയെ തിരിച്ചറിഞ്ഞത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം