റായ്ഗഡ്: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്‍റെ (KCS Panvel) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും മഹാരാഷ്ട്രയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരെയും ഉൾപ്പെടുത്തി വടംവലി മത്സരം നടത്തപ്പെടുന്നു.പുരുഷ / വനിതാ വിഭാഗങ്ങളുടെ വടംവലി മത്സരം ഡിസംബർ 8-ാം തീയതി ഞായറാഴ്ച ഉച്ചയ്‌ക്ക് 02:00 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വെച്ചാണ് നടത്തുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ ഫീസ് പുരുഷ വിഭാഗം ഒരു ടീമിന് 2000/- രൂപയും വനിതാ ടീമിന് 1500/- രൂപ സഹിതം നവംബർ 24ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പുരുഷ വിഭാഗം: -
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50, 000/-( അൻപതിനായിരം) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 25000/- ( ഇരുപത്തി അയ്യായിരം) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്-5111/-(അയ്യായിരത്തി ഒരുനൂറ്റി പതിനൊന്നു ) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും നല്കുന്നതായിരിക്കും.
വനിതാ വിഭാഗം: -
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15, 111/-( പതിനയ്യായിരത്തി ഒരുന്നൂറ്റി പതിനൊന്ന്(രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്, 7111/-( ഏഴായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയും (അയ്യായിരത്തി അഞ്ഞുറ്റി ഒന്ന്) ട്രോഫിയും, പ്രശസ്തി പത്രവും. മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 3111/- =മൂവായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും നല്കുന്നതായിരിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും ട്രോഫിയും, പ്രശസ്തി പത്രവും നൽകി ആദരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കേരളീയ കൾച്ചറൽ സൊസൈറ്റി
പ്രസിഡന്‍റ്
മനോജ് കുമാർ എം.എസ്.
9967327424
8879511868/
9920628702
Email: - kcspanvel.2007@gmail.com