BEST bus mumbai 
Mumbai

ബെസ്റ്റിന്റെ 150 വർഷങ്ങൾ: അനിക് ഡിപ്പോ മ്യൂസിയത്തിൽ പ്രദർശനം

മുംബൈ: ബ്രിഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ് (ബെസ്റ്റ്) ആരംഭിച്ച് 150 വർഷം പിന്നിടുമ്പോൾ, മുംബൈ നഗരം തങ്ങളുടെ പ്രിയപ്പെട്ട ഗതാഗത സേവനത്തിന്റെ പ്രത്യേക ആഘോഷത്തിന് ഒരുങ്ങുന്നു. 1873-ൽ ബോംബെ ട്രാംവേ കമ്പനി ലിമിറ്റഡ് എന്ന എളിയ തുടക്കം മുതൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്നും ഒരു ജീവനാഡിയായി തുടരുകയാണ് ബെസ്റ്റ്.

ഈ സുപ്രധാന നാഴികക്കല്ലിനെ ഓർമിപ്പിക്കുന്നതിന്റെ ഭാഗമായി, സയണിലെ അനിക് ഡിപ്പോയിൽ സ്ഥിതി ചെയ്യുന്ന ബെസ്റ്റ് മ്യൂസിയത്തിൽ ഒരു പ്രദർശനം തുടങ്ങുകയാണ്. മെയ് 9 മുതൽ മെയ് 11 വരെ, എക്സിബിഷൻ നടക്കും. ബെസ്റ്റിന്റെ 150 വർഷത്തെ ഓർമ്മകളുടെ ഒരു യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ന് നടക്കുന്ന എക്‌സിബിഷന്റെ ഉദ്ഘാടനത്തിൽ ബെസ്റ്റ് ഇലക്‌ട്രിക് സപ്ലൈ അസിസ്റ്റന്റ് ജനറൽ മാനേജർ ബിലാൽ ഷെയ്‌ഖ്, ട്രാഫിക്, പ്ലാനിംഗ്, അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ചീഫ് മാനേജർ രമേഷ് മാധവി എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും.

മുൻകാലങ്ങളിൽ ബെസ്റ്റിന്റെ എല്ലാ മായിരുന്ന അധികൃതർ, ജീവനക്കാർ,അവരുടെ സാന്നിധ്യം ഈ നാഴികക്കല്ലിന്റെ പ്രാധാന്യം അടിവരയിടുകയും വർഷങ്ങളായി ബെസ്റ്റിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാവരുടെയും അശ്രാന്ത പരിശ്രമത്തിന് നന്ദി രേഖപെടുത്തുകയും കൂടാതെ നിര്യാതരായവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ