മുംബൈ: വെള്ളി, ശനി ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)അറിയിച്ചു. രണ്ടു ദിവസത്തേക്ക് നഗരത്തിൽ കാലാവസ്ഥ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽറ്റിലെ താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലും ഐഎംഡി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.