Mumbai

ചെമ്പൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 പേർക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ചെമ്പൂർ മേഖലയിൽ സിലിണ്ടർ പൊട്ടിത്തെറിയിൽ 9 പേർക്ക് പരിക്കേറ്റതായി മുംബൈ അഗ്നിശമനസേനാ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അഗ്നിശമന സേനയും പ്രാദേശിക അധികൃതരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മുംബൈ ഫയർ ബ്രിഗേഡിന്റെ അപ്ഡേറ്റ് അനുസരിച്ച് രാവിലെ 7:37 ന് ഗോൾഫ് ക്ലബ്ബിന് സമീപമുള്ള സ്മോക്ക് ഹിൽ സലൂണിന് പുറകിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ചെമ്പൂരിലെ ഗിദ്വാനി റോഡ് നടുത്താണ് സംഭവ സ്ഥലം. രാവിലെ 9:08 ഓടെയാണ് തീ അണച്ചത്. തീപിടിത്തത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ഗോവണ്ടി ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ