Mumbai

ക്രിക്കറ്റ് ഇതിഹാസത്തിന് 50-ാം പിറന്നാൾ; സമ്മാനമായി വാങ്കഡെ സ്റ്റേഡിയത്തിൽ എം സി എ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ  സ്ഥാപിക്കും

വാങ്കഡേ സ്റ്റേഡിയത്തിൽ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത് ആദ്യമായാണ്‌

മുംബൈ :ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 10 വർഷത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്കായി അവസാന മത്സരം കളിച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ വലുപ്പത്തിലുള്ള പ്രതിമ എം സി എ സ്ഥാപിക്കുന്നു. ക്രിക്കറ്റ് ഇതിഹാസത്തിന് ഇതിനകം തന്നെ വാങ്കഡെയിൽ അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു സ്റ്റാൻഡുണ്ട്. ലണ്ടനിലെ മാഡം തുസാഡ്‌സിൽ അദ്ദേഹത്തിന്‍റെ മെഴുക് പ്രതിമയുമുണ്ട്.

വാങ്കഡെ സ്റ്റേഡിയത്തിലെ ആദ്യത്തെ പ്രതിമയായിരിക്കും ഇത്. വലിപ്പവും ഇതിന്‍റെ ചെലവും സംബന്ധിച്ച കാര്യങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കും. “ഞങ്ങൾ നാല് കലാകാരന്മാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, തീരുമാനം 7 ദിവസത്തിനുള്ളിൽ എടുക്കും,” എന്ന് അധികൃതർ പറഞ്ഞു.

സച്ചിൻ ഭാരതരത്‌നയാണ്, ക്രിക്കറ്റിനും ഇന്ത്യക്കും അദ്ദേഹം എത്ര വലിയ സംഭാവനയാണ് നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും കാലെ എടുത്തുപറഞ്ഞു. ഇതിഹാസത്തിന് 50 വയസ്സ് തികയുമ്പോൾ, ഇത് എംസിഎയിൽ നിന്നുള്ള അഭിനന്ദനത്തിന്‍റെ ഒരു ചെറിയ ടോക്കണായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാങ്കഡേ സ്റ്റേഡിയത്തിൽ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത് ആദ്യമായാണ്‌. എംസിഎ ലോഞ്ചിന് പുറത്ത് വൃത്താകൃതിയിലുള്ള പ്ലാറ്റ്‌ഫോമിലാണ് ഇത് സ്ഥാപിക്കുക.

അതേസമയം ക്രിക്കറ്റ് ഇതിഹാസം പ്രതികരിച്ചത് ഇപ്രകാരമാണ്, "ഞാൻ എന്‍റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത് മുംബൈയെ പ്രതിനിധീകരിച്ചാണ്. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച എന്‍റെ അവസാന മത്സരം അവിസ്മരണീയമായിരുന്നു,അത് മുംബൈയിലും സംഭവിച്ചു,” സച്ചിൻ പറഞ്ഞു.

മുംബൈ ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു, എംസിഎയുമായുള്ള എന്റെ അത്ഭുതകരമായ ബന്ധം ഇന്നും തുടരുന്നു. ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണ് എന്നും ”അദ്ദേഹം കൂട്ടിച്ചേർത്തു.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു