ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ 'മുറ' മുംബൈയിലും റിലീസ്  
Mumbai

ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ 'മുറ' മുംബൈയിലും റിലീസ്

പ്രധാന കഥാപാത്രങ്ങളായി വന്ന നാല് പുതുമുഖങ്ങളാണ് ഞെട്ടിച്ച പ്രകടനം കാഴ്ച്ച വെച്ചത്

മുംബൈ: കപ്പേളയ്ക്ക് ശേഷം മുസ്തഫയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുറ. അനിയെന്ന വില്ലൻ കഥാപാത്രമായി ഞെട്ടിച്ച പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റേത്. സിന്ദൂരക്കുറിയണിഞ്ഞും വെള്ളമുണ്ടുടുത്തും വെളുക്കെ ചിരിച്ചും വില്ലത്തരം കാണിച്ച് ഫൈറ്റും തനിക്ക് ഈസിയായി വഴങ്ങുമെന്നും അനിയെന്ന കഥാപാത്രത്തിലൂടെ സുരാജ് തെളിയിച്ച മുറ ക്ക് ആദ്യ ദിനം മുതൽ നല്ല പ്രതികരണമാണ് ലഭിച്ചത്.

പകയ്ക്കും പ്രതികാരത്തിനുമിടയിൽ സൗഹൃദങ്ങൾക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് മുറ.

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഗുണ്ടാ സംഘവും അവർക്കിടയിലേക്ക് അവരിലൊരാളായി എത്തിപ്പെടുന്ന നാല് യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രത്തിൽ മുസ്തഫ ഒരുക്കിയിരിക്കുന്നത്.

തലസ്ഥാന നഗരിയിലെ പ്രധാന ഗുണ്ടാ സംഘത്തിൻ്റെ നേതാവാണ് അനി. നഗരത്തിൽ നടക്കുന്ന എന്ത് വിഷയങ്ങൾക്കും പ്രശ്‌നങ്ങൾക്കും അവസാന വാക്ക് അത് അനിയുടേതാണ്. അനിയെ എതിർക്കാനോ അനിക്കെതിരേ നിൽക്കാനോ ധൈര്യപ്പെടുന്നവർ ഇല്ലെന്നതാണ് വാസ്തവം. പണമിടപാട് സ്ഥാപനങ്ങളടക്കം പല ബിസിനസുകളുമുള്ള രമയാണ് അനിയുടെ ബോസ്. രമ ചേച്ചിക്ക് വേണ്ടി തല്ലാനും കൊല്ലാനും അനിയുടെ നേതൃത്വത്തിൽ വലിയ സംഘം തന്നെയുണ്ട്.

അനിയുടെ ഈ സംഘത്തിലേക്കാണ് ഉറ്റ ചങ്ങാതിമാരായ അനന്തു, മനാഫ്, സജി, മനു എന്നിവർ എത്തിപ്പെടുന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ എത്തുന്ന നാല് പേർക്കും അടിയും ഇടിയുമൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പിൽ വലിയ ഹരമാണ്. തെറിച്ചു നിൽക്കുന്ന ഇവരുടെ ഈ സ്വഭാവം കണ്ടാണ് അനി ഇവരെ ദുഷ്കരമായ ഒരു ദൗത്യം ഏൽപ്പിക്കുന്നത്. വരുംവരായ്‌കകളെ കാര്യമാക്കാതെ നാല് പേരും ആ ദൗത്യം ഏറ്റെടുക്കുന്നു ഒപ്പം ഇവർക്ക് കൂട്ടായി മുൻപ് ഈ ദൗത്യത്തിൽ പരാജയപ്പെട്ട, ഇവരുടെ അതേ സ്വഭാവമുള്ള രണ്ട് പേർ കൂടിയെത്തുന്നു. പിന്നീട് ഇവരുടെയും അനിയുടെയും ↑ യുടെയുമൊക്കെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മുറ പറയുന്നത്.

മെയ്‌ക്കോവർ കൊണ്ടും പ്രകടനം കൊണ്ടും രമയെന്ന കഥാപാത്രമായി ഞെട്ടിച്ചു മാല പാർവതിയും. കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇരുവർക്കും മുറയിലേത്. പ്രധാന കഥാപാത്രങ്ങളായി വന്ന നാല് പുതുമുഖങ്ങളാണ് ഞെട്ടിച്ച പ്രകടനം കാഴ്ച്ച വെച്ചത്.സിനിമ സ്വപ്നമായി കൊണ്ട് നടന്നിരുന്ന തുടക്കക്കാരന്റെ സങ്കോചങ്ങളേതുമില്ലാതെയുള്ള പ്രകടനമാണ് കാഴ്ച്ച വച്ചത്. കനി കുസൃതി, കണ്ണൻ നായർ, വിസ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. റിയാ ഷിബുവാണ് നിർമാണം.

അതേസമയം മുംബൈ മലയാളിയായ നിരഞ്ജൻ മേനോൻ (നിരഞ്ജൻ)ചിത്രത്തിന്റ ചീഫ് അസോസിയേറ്റ് ഡയറക്ടർ & പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ കൂടിയാണ്.മുംബൈയിലും പ്രദർശനത്തിനെത്തിയിരിക്കുകയാണ് ചിത്രം.

"ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും" നിരഞ്ജൻ പറഞ്ഞു.

Book my show വഴി ടിക്കറ്റുകൾ ലഭ്യമാണ്

Cinepolis - Seawoods Grand Central Mall, Nerul

Cilepolis Fun Cinemas - K Star Mall, Chembur

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ