Mumbai

എയ്മ മഹാരാഷ്ട്രയുടെ ഹാസ്യ സംഗീത വിരുന്ന് ഏപ്രിൽ 7ന്

നവിമുംബൈ: എയ്മ മഹാരാഷ്ട്രയുടെ ഹാസ്യ സംഗീത വിരുന്ന് ഏപ്രിൽ 7ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ നവി മുംബൈയിലെ സെക്ടർ-19, ഐരോളി ജ്ഞാൻ വികാസ് മണ്ഡൽ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക. എയ്മയുടെ ധനശേഖരണാർത്ഥം നടത്തുന്ന കലാവിരുന്ന് എയ്മയിൽ അഫിലിയേറ്റ് ചെയ്ത മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പതിമൂന്ന് വർഷം പൂർത്തികരിക്കുകയാണ്. ഇന്ത്യയിലാകമാനം 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന സംഘടനാ ശ്രുംഖല പല പ്രതിസന്ധികളും തരണം ചെയ്താണ് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സാന്നിധ്യമായി തുടരുന്നത് കോഴിക്കോട് മിമിക്സ് അൾട്ര (Mimics Ultra) ടീമിന്റെ വൈവിധ്യമാർന്ന ഗാനങ്ങളും നാടൻ പാട്ടുകളും ഹാസ്യ പരിപാടികളും അരങ്ങേറും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉപേന്ദ്ര മേനോൻ, കൺവീനർ ഇ.പി. വാസു, ജ്യോതിന്ദ്രൻ, കോർഡിനേറ്റർ പ്രശാന്ത് വെള്ളാവിൽ, എം.പി. ആർ പണിക്കർ, സീനിയർ നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. പി.ജെ. അപ്രേൻ, നാഷണൽ വനിത ചെയർ പേഴ്സൺ അഡ്വ. പ്രേമ മേനോൻ, അഡ്വ. പത്മ ദിവാകരൻ, ജോ. സെക്രട്ടറി മുരളിധരൻ പി.എൻ, സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. ജി എ കെ നായർ, കോരത്ത് കോശി,ശ്രീമതി രാഖി സുനിൽ, കൺവീനർ, ശ്രീമതി സുമ മുകുന്ദൻ, ചെയർപേഴ്സൺ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തിക്കുക. പ്രസിഡന്റ് – റ്റി.എ.ഖാലിദ്, സെക്രട്ടറി – കെ.റ്റി. നായർ, ഖജാൻജി- ജി കോമളൻ തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9819727850

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ