Mumbai

എയ്മയുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദ സംഗമവും നാളെ

മുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷനിൽ (എയ്മ) അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകൾ നാളെ വിതരണം ചെയ്യുന്നു.ആദ്യഘട്ടത്തിൽ മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും 35 രജിസ്റ്റേഡ് മലയാളി സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് വാഷി കേരള ഹൗസിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായ ഷെമിംഖാൻ(നോർക്ക ഡവലപ്പ്മെന്‍റ് ഓഫീസർ)പ്രശാന്ത് നാരായണൻ, ഡയറക്ടർ (മെട്രോ വാർത്ത&കാർണിവൽ ഗ്രൂപ്പ്‌ ), പ്രേംലാൽ(മാധ്യമപ്രവർത്തകൻ ഡയറക്ടർ, അംചി മുംബൈ)സംഘടന പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് നല്കുന്നതായിരിക്കുമെന്ന് മാനേജിംഗ് കമ്മിറ്റിക്കു വേണ്ടി എയ്മ-മഹാരാഷ്ട്ര കെ.ടി നായർ സെക്രട്ടറി അറിയിച്ചു.

ഇന്ത്യയുടെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന യാണ് അംഗ സംഘടനകളുമായിട്ടുള്ള ബന്ധവും പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദസംഗമവും ഒരുക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.  Ph :9819727850

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ