മുംബൈ : മാട്ടു൦ഗ ശ്രി അയ്യപ്പ ഭക്തമണ്ഡലിലിന്റെ 21 ആംമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,നവംബർ 25 ന് മാട്ടു൦ഗ ഈസ്റ്റിലെ ചന്ദവർക്കർ റോഡിലുള്ള ശ്രിലക്കംഷി നാപ്പൂ ഹാളിൽ (മാധുശ്രീ വെൽബായ് സഭാഗൃഹ) വെച്ച് രാവിലെ അഞ്ച് മണിമുതൽ രാത്രി ഒൻപത് മണിവരെ വിവിധ പരിപാടികളോടെ ഭക്തിപുരസ്സരം നടത്തപ്പെടുന്നു.
ഗണപതി ഹോമത്തോടെ തുടക്കം കുറിയ്ക്കുന്ന മണ്ഡല മഹോത്സവ പൂജയ്ക്ക് ശേഷം ഉഷ പൂജ, സഹസ്രനാമാർച്ചന, മധ്യാഹ്ന പൂജ, മാട്ടു൦ഗ ശ്രി അയ്യപ്പ ഭക്തമണ്ഡലിലിന്റെ നേതൃത്വത്തിൽ ഭജന, ഉച്ചയ്ക്ക് ശാസ്താ പ്രീതി (അന്നദാനം) വൈകിട്ട് നാല് മണിമുതൽ തായമ്പക, ആറ് മണിമുതൽ പാലക്കാട് രാധാകൃഷ്ണൻ & പാർട്ടിയുടെ പഞ്ചവാദ്യം, വിളക്ക്, പാട്ട്, ചെണ്ടമേളം, നാദസ്വരം, തലപ്പൊലി, പാലക്കൊമ്പ് എന്നിവയുടെ അകമ്പടിയോടെ ശങ്കരമഠം ശിവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി കൊച്ചു ഗുരുവായൂർ ക്ഷേത്രം, വെല്ലിങ്ക്ർ ഇൻസ്റിറ്റ്യൂട്, മാർക്കറ്റ് വഴി അയ്യപ്പ ഭഗവാനെ അലങ്കരിച്ച രഥത്തോടുകൂടിയുള്ള ഘോഷയാത്ര തുടർന്ന് ദീപാരാധനയും ഹരിവരാസനം ചൊല്ലി ചടങ്ങുകൾക്ക് സമാപനം കുറയ്ക്കുമെന്ന് സെക്രട്ടറി ആർ.എം.പുരുഷോത്തമൻ 9892067581 അറിയിച്ചു.