'ലിവ്-ഇൻ റിലേഷൻഷിപ്പ് കരാർ' ഹാജരാക്കി; ബലാത്സംഗക്കേസിൽ മുംബൈ സ്വദേശിക്ക് ജാമ്യം Symbolic Image
Mumbai

'ലിവ്-ഇൻ റിലേഷൻഷിപ്പ് കരാർ' ഹാജരാക്കി; ബലാത്സംഗക്കേസിൽ മുംബൈ സ്വദേശിക്ക് ജാമ്യം

മുംബൈ: പരാതിക്കാരിയുമായുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന്‍റെ തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് ബലാത്സംഗക്കേസിലെ പ്രതിക്ക് മുംബൈ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊളാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉൾപ്പെട്ടിരുന്നു. രണ്ട് കക്ഷികളും തമ്മിലുള്ള ബന്ധത്തിന്‍റെ നിബന്ധനകൾ വിവരിച്ച നോട്ടറൈസ് ചെയ്ത കരാർ പരിഗണിച്ചാണ് കോടതി തീരുമാനമെടുത്തത്.

വാദം കേൾക്കുന്നതിനിടെ, പരസ്പര സമ്മതത്തോടെയാണ് ബന്ധം നടന്നതെന്നും 11 മാസത്തേക്ക് ഒരുമിച്ച് ജീവിക്കാൻ ഇരുകക്ഷികളും സമ്മതിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് നോട്ടറൈസ് ചെയ്ത കരാറിന്‍റെ പകർപ്പ് പ്രതി കോടതിയിൽ നൽകി. 2024 ഓഗസ്റ്റ് 1 മുതൽ 2025 ജൂൺ 30 വരെയുള്ള കരാറിൽ പരസ്പര സമ്മതമാണെന്ന് പ്രതികൾ വാദിച്ച ഏഴ് പോയിന്‍റുകൾ ഉൾപ്പെടുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആയിരുന്നുവെന്നും പ്രതി ഭാഗം വാദിച്ചു. എന്നാൽ കരാറിന്‍റെ ആധികാരികത യുവതി ചോദ്യം ചെയ്തു. ഇത്തരമൊരു രേഖയിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും പരാതിക്കാരി തർക്കിച്ചു.

ഇത് നിരസിച്ചിട്ടും, നടപടിക്രമങ്ങൾക്കിടെ രേഖകൾ തെളിവായി കോടതി കണക്കാക്കി. പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) വിവരിച്ചതുപോലെ ബന്ധത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ബലപ്രയോഗത്തിന്‍റെയോ മറ്റോ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിശദമായ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു