നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 
Mumbai

നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നാസിക്: നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ കീഴിൽ പ്രവൃത്തിക്കുന്ന അക്ഷര എഡ്യൂക്കേഷൻ അക്കാഡമിയിൽ വെച്ച് രാവിലെ 9.00 മണിക്ക് വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് സെക്രട്ടറി അനുപ് പുഷ്പംഗതൻ, വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള, ട്രഷറർ രാധാകൃഷ്ണൻ പിള്ള , കൺവീനർ ഗിരീശൻ നായർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു .

രക്ത ദാന പ്രോഗ്രാമിന്റെ കൺവീനർമാരായ രാജേഷ് കുറുപ്പ്, ജയൻ നായർ, ശശിധരൻ നായർ, സതീശൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ നാസിക് സിവിൽ ഹോസ്പിറ്റിലെ ഇൻചാർജ് ഡോ. ദുസാനെയും മറ്റ് പ്രതിനിധികളും ചേർന്നാണ് രക്ത ദാന ക്യാമ്പ് നടത്തിയത്. വനിതകൾ അടക്കം നിരവധി പേർ രക്തദാനത്തിന്റെ ഭാഗമായി.

തുടർന്ന് നാസിക് സൌത്ത് ഇന്ത്യാ ബാങ്കിന്റെ സഹകരണത്തോടെ എൻ എം സി എ ജോയിന്റ് സെക്രട്ടറിമാരായ വിനോജി ചെറിയാൻ, കെ ജി രാധാകൃഷ്ണൻ, ശിവൻ സദാശിവൻ കൂടാതെ കമ്മിറ്റി അംഗങ്ങളായ സജികുമാർ നായർ, കനീഷ് കാർത്തികേയൻ, ശ്രീനിവാസൻ നമ്പ്യാർ, സന്തോഷ്‌ നായർ, മാധവൻ, റിജേഷ് വി, ഗോപാലകൃഷ്ണൻ തുടങ്ങിയ സംഘടനാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കുട്ടികൾക്കു വേണ്ടി ചിത്ര രചനാ മത്സരങ്ങൾ നടന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് മികച്ച പങ്കാളിത്തമാണ് കാണാനായതെന്ന് വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ് പറഞ്ഞു.

പ്രകാശപൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം

ഡിസിസി കത്ത് വിവാദം: മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം; കെ.സി. വേണുഗോപാൽ

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം