Train File
Mumbai

ഓണത്തിരക്ക്; മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 തുടങ്ങിയ തീയതികളിൽ നാഗർ കോവിൽ നിന്നും ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 എന്നീ തീയതികളിൽ പൻവേലിൽ നിന്നുമാണ് സർവീസുകൾ

മുംബൈ: ഓണം പ്രമാണിച്ച് കേരളത്തേക്കുള്ള യാത്രത്തിരക്ക് പരിഗണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.

നാഗർകോവിലിൽ നിന്നും പൻവേലിലേക്കും തിരിച്ച് നാഗർ കോവിലിലേക്കുമാണ് ട്രെയിനുകൾ. ട്രെയിൻ നമ്പർ 06071, 06072 എന്നീ ട്രെയിനുകൾക്കാണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ഓണത്തിരക്ക് പരിഗണിച്ച് ആറ് സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 തുടങ്ങിയ തീയതികളിൽ നാഗർ കോവിൽ നിന്നും ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 എന്നീ തീയതികളിൽ പൻവേലിൽ നിന്നുമാണ് സർവീസുകൾ.

നാഗർ കോവിലിൽ നിന്നും ചൊവ്വാഴ്ച 11.30ന് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 1.15 നും കോട്ടയത്ത് 5.05നും എറണാകുളം 6.10 , തൃശൂർ 7 .50 നും കോഴിക്കോട് 22.55 നും പൻവേലിൽ രാത്രി 10.45 നും എത്തിച്ചേരും.

തിരിച്ച് പൻവേലിൽ നിന്നും വ്യാഴാഴ്ച 12.10 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 09.27 ന് കോഴിക്കോട്, വെള്ളിയാഴ്ച 12.50 ന് തൃശൂർ, 02.05 എറണാകുളം, 03.15 കോട്ടയം, 06.55 തിരുവനന്തപുരം തുടർന്ന് 10 മണിക്ക് നാഗർകോവിൽ ജംഗ്ഷൻ എന്നിങ്ങനെയാണ് സമയക്രമം.ഈ സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ആരംഭിച്ചു

ട്രെയിനിൽ ടിക്കറ്റുകൾ കിട്ടാതെയും താങ്ങാനാകാത്ത വിമാന നിരക്കുകളുമായി ഓണക്കാലത്ത് നാടണയാൻ ബുദ്ധിമുട്ടുന്ന മുംബൈ മലയാളികൾക്ക് ആശ്വാസമാകും സ്പെഷ്യൽ ട്രെയിൻ .

സ്പെഷ്യൽ ട്രെയിൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ കമ്മറ്റി, കേരളീയ സമാജം ഡോംബിവലി , ശ്രീനാരായണ മന്ദിര സമിതി തുടങ്ങി നിരവധി സംഘടനകൾ റെയിൽവേയ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്

സമരത്തിന് പിന്നാലെ പണമെത്തി: 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി