Mumbai

ഇന്ത്യൻ വിപണിയിൽ കൃത്രിമം കാണിക്കുന്ന വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ സിഎഐടി

മുംബൈ: മൊത്തക്കച്ചവടക്കാർ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരടങ്ങുന്ന ഇന്ത്യൻ ട്രേഡിംഗ് കമ്മ്യൂണിറ്റിയാണ് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ ജീവനാഡിയും, യഥാർത്ഥ 'മെയിൻ ലൈൻ' വ്യാപാരികളെന്നും, അല്ലാതെ 'ഓഫ്‌ലൈൻ' വ്യാപാരികളല്ലെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ പ്രസിഡന്‍റ് ശ്രീ. ബി. സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ ശ്രീ. പ്രവീൺ ഖണ്ഡേൽവാൾ, ദേശീയ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, ദേശീയ പ്രവർത്തകസമിതി അംഗം ശ്രീ. പി. വെങ്കിട്ടരാമ അയ്യർ എന്നിവർ പറഞ്ഞു.

തങ്ങളെ ഓൺലൈനായും, പരമ്പരാഗത വ്യാപാരികളെ ഓഫ്‌ലൈനായും വിളിക്കുന്ന വിദേശ ഇ-കൊമേഴ്‌സ് കമ്പനികളുടെ ആസൂത്രിതമായ മാനിപ്പുലേഷൻ ഇനി നടക്കില്ലായെന്നും മൾട്ടിനാഷണൽ കമ്പനികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നേതാക്കൾ പറഞ്ഞു. ഞങ്ങളുടെ പേര് എന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നത് ഞങ്ങളാണെന്നും വിദേശ കുത്തകൾ അല്ലെന്നും നേതാക്കൾ പറഞ്ഞു. രാജ്യത്തെ വ്യാപാരികൾ ആരുടെയും അടിമകളല്ലെന്നും നേതാക്കൾ പറഞ്ഞു

സ്വകാര്യ /സർക്കാർ സ്ഥാപനങ്ങൾ അവരുടെ എഴുത്തു കുത്തുകളിലോ, മറ്റ് ഭാഷണങ്ങളിലോ രാജ്യത്തെ പരമ്പരാഗത വ്യാപാരത്തെ 'ഓഫ്‌ലൈൻ' എന്ന വാക്ക് ഉപയോഗിച്ച് ഉപയോഗിക്കുന്നതിരെ രേഖാ മൂലം പ്രതിഷേധം അറിയിക്കും.

'മെയിൻലൈൻ ട്രേഡിങ്' എന്ന പദം മാത്രമേ ഇനി റീട്ടെയിൽ പരമ്പരാഗത വ്യാപാരികളെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കാവൂ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകുമെന്നും നേതാക്കൾ പറഞ്ഞു.

വിവിധ വ്യാപാര സംഘടനകളായ ആൾ ഇന്ത്യാ മൊബൈൽ റീടെയിലേഴ്സ് അസോസിയേഷൻ, ആൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ, ആൾ ഇന്ത്യാ ജുവലേഴ്സ് ആൻഡ് ഗോൾഡ് സ്മിത്ത് ഫെഡറേഷൻ, ആൾ ഇന്ത്യാ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷൻ, ആൾ ഇന്ത്യാ

എഡിബിൾ ഓയിൽ ട്രേഡേഴ്സ് അസോസിയേഷൻ, കമ്പ്യൂട്ടർ മീഡിയ ഡീലേഴ്സ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ്ആൾ ഇന്ത്യാ ടീ ട്രേഡേഴ്സ്, പേപ്പർ ട്രേഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഫൂട്ട് വെയർ അസോസിയേഷൻ ഓഫ് ഇന്ത്യാ തുടങ്ങി ദേശീയ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നിരവധി വ്യാപാര സംഘടനകളുടെ പിന്തുണയോടെ കൂടി ആണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്‌സിന്റെ പ്രസ്തുത നീക്കമെന്ന് നേതാക്കൾ പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു