മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും ടിഎംസിയുടെയും സഹകരണത്തോടെ മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു 
Mumbai

മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും ടിഎംസിയുടെയും സഹകരണത്തോടെ മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ മുനിസിപ്പൽ കോർപറേഷന്‍റേയും സഹകരണത്തോടെയാണ് മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നത്.താനെ ഓവ് ല-മാജിവാഡാ നിയോജകമണ്ഡലം എം എൽ എ പ്രതാപ് സർനായക് നിർമ്മിച്ച് നൽകുന്ന സമാജ് ഭവൻ താനെയിലെ സമാജം പ്രവർത്തനങ്ങൾക്കായി സമർപ്പിക്കും.

മലയാളികൾ അടക്കം വിവിധ ഭാഷക്കാർക്കായി പന്ത്രണ്ടോളം കമ്മ്യൂണിറ്റി ഹാളുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. സ്വപ്ന പദ്ധതിയുടെ ഭൂമിപൂജൻ സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നിർവ്വഹിക്കും.

പദ്ധതിയുടെ നിർമ്മാണത്തിനുള്ള മുഴുവൻ ചിലവും മഹാരാഷ്ട്രാ സർക്കാർ വഹിക്കുമെന്ന് പ്രതാപ് സർനായക് അറിയിച്ചു. കൂടാതെ പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിനും പ്രത്യേക കമ്മ്യൂണിറ്റി ഹാൾ ഇതോടൊപ്പം നിർമ്മിച്ചു നൽകുമെന്ന് പ്രതാപ് സർനായക് അറിയിച്ചതായി ഡോ.റോയ് ജോൺ മാത്യു പറഞ്ഞു.

മലയാളികൾക്ക് കിട്ടുന്ന വലിയൊരു അംഗീകാരം കൂടിയാണ് പദ്ധതിയെന്നും ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ താനെയിലെ മലയാളി സംഘടനപ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്നും ശിവസേനയിലെ മലയാളി നേതാക്കളായ ശ്രീകാന്ത് നായർ, ജയന്ത് നായർ എന്നിവർ അറിയിച്ചു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്