എംപി സുപ്രിയ സുലെ 
Mumbai

കോൺഗ്രസ്‌ എൻസിപി ലയനം : ഞങ്ങൾ ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നത് കോൺഗ്രസുമായി തന്നെയെന്ന് സുപ്രിയ സുലെ

ദേശീയ മാധ്യമത്തിലെ കോൺക്ലേവിൽ പങ്കെടുക്കവെയാണ് സുലെ ഇക്കാര്യം പറഞ്ഞത്

മുംബൈ: ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയും (എസ്പി) കോൺഗ്രസ് പാർട്ടിയും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡൻ്റ് സുപ്രിയ സുലെ പ്രതികരിച്ചു, “ഞങ്ങൾക്ക് കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് കൂടുതൽ അടുപ്പം തോന്നുന്നുണ്ട്.

ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുക്കവെയാണ് സുലെ ഇക്കാര്യം പറഞ്ഞത്. രാഹുൽ കൻവാൾ ആണ് ചോദ്യം ചോദിച്ചത്, "സുപ്രിയ ജീ, ഈയടുത്ത കാലത്ത് ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി കോൺഗ്രസ് പാർട്ടിയിൽ ലയിച്ചേക്കുമെന്ന് ധാരാളം സംസാരമുണ്ട്.താങ്കൾ എന്ത് പറയുന്നു? മറുപടിയായി, സുലെ പറഞ്ഞു, "ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് എനിക്ക് ഊഹിക്കാൻ കഴിയില്ല, പക്ഷേ ഞങ്ങളുടെ പ്രത്യയശാസ്ത്രം കോൺഗ്രസുമായി യോജിക്കുന്നുവെന്നും കോൺഗ്രസുമായി കൂടുതൽ അടുപ്പം ഇപ്പോൾ തോന്നുന്നുവെന്നും ഞങ്ങൾക്ക് വ്യക്തമാണ്.ഇപ്പോൾ അതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും സുപ്രിയ പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ