Mumbai

മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തിൽ രണ്ട് ദിവസത്തിൽ തീരുമാനം ആയേക്കും

ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്‍റെ എൻസിപിയും ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഞായറാഴ്ച ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരുമായി സീറ്റ് പങ്കിടലിനെ കുറിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ട്‌. രണ്ട് ദിവസം മുമ്പ് മൂന്ന് നേതാക്കളും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.

ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്‍റെ എൻസിപിയും ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇപ്പോഴത്തെ സാഹചര്യത്തിൽ സീറ്റ് അധികം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

നിലവിൽ 7 സീറ്റുകളിൽ മാത്രമാണ് തീരുമാനം ആകാത്തത് എന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെ, മഹാരാഷ്ട്ര നവനിർമാൺ സേനയും ബിജെപിയുമായി ചർച്ചകൾ നടത്തുന്നു, മുംബൈ സൗത്ത്, നാസിക്ക് എന്നീ രണ്ട് സീറ്റുകളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എംഎൻഎസ്.

സഖ്യ ചർച്ചകൾ ഒന്നോ രണ്ടോ ദിവസത്തിനകം പരിഹരിക്കാനാകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെ ഞായറാഴ്ച അവകാശപ്പെട്ടു. എന്നാൽ, പ്രശ്‌നം വേഗത്തിൽ പരിഹരിച്ച് പ്രചാരണം തുടങ്ങണമെന്നാണ് ബിജെപിയുടെ ആവശ്യം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?