dr apj abdul kalam business excellence award to seagull international 
Mumbai

ഡോ. എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്‌സലൻസ് അവാർഡ് സീഗൾ ഇന്‍റർനാഷണലിന്

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടൻസിയായ സീഗൾ ഇൻ്റർനാഷണലിന് പ്രശസ്‌തമായ ഡോ. എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്‌സലൻസ് അവാർഡ് ഡോ. എ.പി.ജെ അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻ്റ് & സ്‌കിൽ ഡെവലപ്‌മെന്റാണ് മികച്ച ടാലൻ്റ് അക്വിസിഷൻ & ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ് കമ്പനിയ്ക്കുള്ള അവാർഡ് തിരുവന്തപുരത്തെ കേരള സർവ്വകലാശാലയിലെ സെനറ്റ് ചേംബറിൽ വെച്ച് കേരള ഇൻ്റർനാഷണൽ കോൺഫറൻസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നൽകിയത്.

സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ കേരള അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.കേരള നിയമസഭാ സെക്രട്ടറി പ്രൊഫ. (ഡോ.)എൻ. കൃഷ്ണകുമാർ, യുകെയിലെ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റി ഡയറക്ടർ പ്രൊഫ. (ഡോ) സാമന്ത സ്പെൻസ് കേരള കേന്ദ്ര സർവകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എൻ.ഗിരീഷ് കുമാർ, സ്പെയിനിലെ ജീൻ സർവകലാശാലയിലെ പ്രൊഫസർ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയൻ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ: പ്രകാശ് ദിവാകരൻ, ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻ്റ് & സ്കിൽ ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ:ശ്രീ.വില്ലറ്റ് കൊറേയ, മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്റർ ശ്രീ. നാണു വിശ്വനാഥൻ, നാസിക്കിലെ ആർ എൻ സി ആർട്‌സ്, കൊമേഴ്‌സ് & സയൻസ് കോളേജിലെ പ്രൊഫസർ ഡോ. സുരേഷ് ഘോദ്രാവോ ഉൾപ്പെടെ നിരവധി പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സീഗൾ ഇൻ്റർനാഷണൽ,ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടൻസിയാണ്. പത്ത് രാജ്യങ്ങളിലായി പതിനഞ്ച് ശാഖകളുള്ള കമ്പനിക്ക് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ അംഗീകാരമുണ്ട്.സീഗൾ ഇൻ്റർനാഷണൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി ആൾക്കാർക്ക് തൊഴിലവസരങ്ങൾ നൽകിവരുന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്