ഡോ. ജൂനി മേനോൻ 
Mumbai

വർണങ്ങളുടെ ഇന്ദ്രജാലവുമായൊരു മലയാളി ഡോക്റ്റർ

സൂറത്തിൽ ഒഫ്താൽമോളജി വിഭാഗം കൈകാര്യം ചെയ്യുന്നതിനൊപ്പമാണ് ജൂനി ചിത്രകലയിലും സജീവമാകുന്നത്.

ഹണി വി ജി

മുംബൈ: ക്യാൻവാസിൽ നിറങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന ഡോക്റ്റർ... പ്രകൃതിയും മനോവ്യാപാരങ്ങളും സമ്മേളിക്കുന്ന ചിത്രങ്ങളുമായി മുംബൈയിലെ ചിത്രകലാ ആസ്വാദകരിലേക്ക് എത്തുകയാണ് കോട്ടയംകാരി‍യായ ഡോ. ജൂനി മേനോൻ. സൂറത്തിൽ ഒഫ്താൽമോളജി വിഭാഗം കൈകാര്യം ചെയ്യുന്നതിനൊപ്പമാണ് ജൂനി ചിത്രകലയിലും സജീവമാകുന്നത്.

കോട്ടയം സ്വദേശിയാണെങ്കിലും ജൂനിയുടെ ബാല്യകാലം കൊൽക്കത്ത നഗരത്തിലായിരുന്നു. ചെറുപ്പം മുതലേ നൃത്തവും സംഗീതവും പഠിച്ചിരുന്നു. പിന്നീട് കേരളത്തിലേക്ക് താമസം മാറിയ കാലത്ത് ജൂനി കലോത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായി മാറി. കലാ തിലക പട്ടം അടക്കം നിരവധി സമ്മാനങ്ങളും സ്വന്തമാക്കി. അതിനു പിന്നാലെയാണ് വരയുടെ ലോകത്തേക്കെത്തുന്നത്.

ഡോ. ജൂനി മേനോൻ

ഇതിനിടെ പല വിധത്തിലുള്ള ചിത്രരചനയെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു ജൂനി. പഠനകാലത്ത് വരച്ചുകൂട്ടുന്ന ഫ്രെയിമുകൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് ചിത്രങ്ങൾ എത്തണമെന്ന് തോന്നി. അങ്ങനെയാണ് വിവിധ ഇടങ്ങളിൽ ചിത്ര പ്രദർശനങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് ജൂനി. മികച്ച പ്രതികരണവും ലഭിച്ചു. പല മാഗസിനുകളുടെയും കവർ പേജുകളിൽ ജൂനിയുടെ കൈയടയാളം പതിഞ്ഞു.

ഡോ. ജൂനി മേനോൻ വരച്ച ചിത്രം

രവീന്ദ്രനാഥ് ടാഗോർ അവാർഡ് 2024, ജ്യോതി ലളിത് കലാ അക്കാദമി ചിത്രകലാ രത്‌ന സമ്മാൻ 2024, യുഎസ് ആർട്ട് ഗാലറി, അമൃത ഷെർഗിൽ അവാർഡ് 2024, ഭാരത് ആർട്ട് സൊസൈറ്റി ജമിനി റോയ് മെമ്മോറിയൽ അവാർഡ് 2024, ചിത്രകല ആർട്ട് ഗാലറി ഭാരതീയ കലാരത്‌ന പുരസ്‌കാരം,അജന്ത എല്ലോറ ആർട്ട് ഗാലറി പുരസ്‌കാരം, റാണി ലക്ഷ്മി ബായി കലാ അവാർഡ്, മണികർണിക ആർട്ട് ഗാലറി പുരസ്‌കാരം, എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.

ഡോ. ജൂനി മേനോൻ

ഒക്ടോബർ 25 മുതൽ 27 വരെ മുംബൈ ഗോരെഗാവിലെ നെസ്കോ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന 'ഹാറ്റ് ഓഫ് ആർട്ടിലാണ് നർത്തകിയും ചിത്രകാരിയുമായ ഡോ.ജൂനി മേനോന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മുംബൈയിലെ ഹാറ്റ് ഓഫ് ആർട്ട്‌ പ്രദർശനത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആർക്കും തന്നെ നിരാശപ്പെടേണ്ടി വരില്ലെന്നും കാഴ്ചകളുടെ വലിയൊരു ലോകം അവിടെ ഒരുക്കിയിട്ടുണ്ടെന്നും ജൂനി അടിവരയിട്ട് പറഞ്ഞു.

വർണങ്ങളുടെ ഇന്ദ്രജാലവുമായൊരു മലയാളി ഡോക്റ്റർ

|അതേസമയം കൂടുതലും പ്രകൃതിയും മനുഷ്യ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജൂനി കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 ഓളം പേരുടെ ചിത്ര പ്രദർശനമാണ് ഈ ദിവസങ്ങളിൽ നടക്കുക.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം