ഡോ. ഉമ്മൻ ഡേവിഡ് കുടുംബത്തിനൊപ്പം 
Mumbai

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

ട്രിനിറ്റി എജുക്കേഷൻ ട്രസ്റ്റിന്‍റെ കീഴിൽ ഹോളി ഏയ്ഞ്ചൽസ് സ്കൂ‌ൾ ആൻഡ് ജൂനിയർ കോളെജ് സ്ഥാപക പ്രിൻസിപ്പാൾ, ഡയറക്ടർ എന്നീ നിലകളിൽ ഡോ.ഉമ്മൻ ഡേവിഡ് നേടിയെടുത്ത വിശ്വാസവും, ആദരവും, അംഗീകാരവും ശ്രദ്ധേയമാണ്.

മഹാനഗരത്തിന് വിദ്യയും, സ്നേഹവും പങ്കിട്ട് നൽകിയ ആലപ്പുഴക്കാരൻ, മനുഷ്യസ്നേഹം കലയാക്കി മാറ്റിയ ശ്രദ്ധേയമായ വ്യക്തിത്വം, വിദ്യാഭ്യാസ രംഗത്തെ മാതൃകാസംരംഭകൻ, അധ്യാപകൻ... ഡോ. ഉമ്മൻ ഡേവിഡിന് നിരവധിയാണ് വിശേഷണങ്ങൾ... "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്ന ആപ്തവാക്യത്തെ മൂലധനമാക്കി മഹാനഗരത്തിലെത്തി നഗരത്തിന്‍റെ വിദ്യാഭ്യാസ നേട്ടങ്ങളിലും, പുരോഗതിയിലും, സേവന രംഗത്തും ഗണ്യമായ സംഭാവന നൽകിയ ഡോ.ഉമ്മൻ ഡേവിഡ് അധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന സുവർണ മുഹൂർത്തമാഘോഷിക്കുകയാണ്.

ഡോംബിവിലിയിലെ ട്രിനിറ്റി എജുക്കേഷൻ ട്രസ്റ്റിന്‍റെ കീഴിൽ ഹോളി ഏയ്ഞ്ചൽസ് സ്കൂ‌ൾ (സിബിഎസ് ഇ) ആൻഡ് ജൂനിയർ കോളെജ് സ്ഥാപക പ്രിൻസിപ്പാൾ, ഡയറക്ടർ എന്നീ നിലകളിൽ ഡോ.ഉമ്മൻ ഡേവിഡ് നേടിയെടുത്ത വിശ്വാസവും, ആദരവും, അംഗീകാരവും ശ്രദ്ധേയമാണ്. വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഉന്നത മൂല്യങ്ങളെ എത്തിപ്പിടിക്കാവുന്ന തരത്തിൽ മികച്ച വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ ഡോ. ഉമ്മൻ ഡേവിഡിന് സാധിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം മൂന്ന് തലമുറയ്ക്ക് പകർന്ന് നൽകി അനേകം ശിഷ്യ മനസുകളിൽ സ്ഥാനം നേടാനായതിന്‍റെ ചാരിതാർഥ്യവും, സന്തോഷവും അദ്ദേഹം പങ്കിടുന്നു. മഹാനഗരത്തിന് അറിവ് പകർന്ന് നൽകി വിദ്യാഭ്യാസ രംഗത്ത് മികച്ച സംരംഭകനായും, പ്രിൻസിപ്പാളായും, അധ്യാപകനായും മാറാൻ സാധിച്ചത് ദൈവകൃപയെന്ന് പറയുന്ന സത്യ- ദൈവ വിശ്വാസി കൂടിയാണ് ഡോ.ഉമ്മൻ ഡേവിഡ്.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ആലപ്പുഴ കുട്ടമ്പേരൂർ മാന്നാർ സ്വദേശി യായ ഡോ. ഉമ്മൻ ഡേവിഡ് മാസ്റ്റർ ഡിഗ്രിയും, ബി.എഡുമായാണ് മുംബൈ മെട്രൊ നഗരത്തിലെത്തിയത്. പൻവേലിലെ ഒരു സ്കൂളിലാണ് അധ്യാപക ജീവിതത്തിന് ശുഭാരംഭം കുറിച്ചത്. അധ്യാപനത്തിന്‍റെ വേറിട്ട മൂല്യങ്ങളും, പാഠങ്ങളും പകർന്ന് നൽകിയ ഡോ. ഉമ്മനെ വിദ്യാർത്ഥി സമൂഹവും, സഹപ്രവർത്തകരും ഏറെ ആദരവോടെ നോക്കി കണ്ടു. ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ഒട്ടേറെ നല്ലോർമ്മകൾ ഉണ്ടെന്ന് ഡോ. ഉമ്മൻ പറയുന്നു. വിദ്യാഭ്യാസവും, വിദ്യാലയവും, വിദ്യാർഥികളും മറ്റും നൽകിയ ആ ഓർമ്മകളെ മനസെന്ന ചെപ്പിൽ സൂക്ഷിച്ച് വച്ചിരിക്കുകയാണ് ഈ മാതൃകാധ്യാപകൻ.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

ഡോംബിവിലിയിലേക്ക്

നിറയൗവ്വനത്തിന്‍റെ കൈ പിടിച്ചാണ് 1974 ൽ ഡോംബിവിലിയിലെ മോഡൽ ഇംഗ്ലിഷ് സ്കൂളിൽ ജോലിയിൽ ഡോ.ഉമ്മൻ ഡേവിഡ് എത്തുന്നത്. പിന്നീട് ഈ സ്കൂളിലെ തന്നെ പ്രിൻസിപ്പാൾ കസേരയും അദ്ദേഹത്തിനു സ്വന്തമായെന്നത് ചരിത്രം. ജോലിയിൽ പ്രവേശിക്കാനെത്തുമ്പോൾ‌ ഡോ. ഉമ്മന് പ്രായം 27. യുവത്വത്തിന്‍റെ തേജസോടെ ഔദ്യോഗിക പദവിയ്ക്കപ്പുറം വിശാലചിന്താഗതിയോടെ അദ്ദേഹം വിദ്യാലയ ക്ഷേമത്തിനായി പ്രയത്നിച്ചു.

പ്രായത്തിനപ്പുറം തികഞ്ഞ പക്വതയും, ജ്ഞാനസമ്പത്തും, കാര്യശേഷിയും, സംഘാടക വൈഭവവും, അദ്ദേഹം പുലർത്തി. വിദ്യാഭ്യാസത്തെ കുറിച്ചും, വിദ്യാലയത്തെ കുറിച്ചും തന്‍റേതായ വേറിട്ട കാഴ്ചപ്പാടും, ദീർഘവീക്ഷണവും, ലക്ഷ്യബോധവും ഡോ.ഉമ്മൻ അന്നും, ഇന്നും ഉയർത്തിപ്പിടിക്കുന്നു. അതിന്‍റെ നേട്ടം സ്വന്തമാക്കിയത് മുംബൈ നഗരത്തിലെ പല തലമുറകളാണ്.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

ഹോളി ഏയ്ഞ്ചൽസ് ജൂനിയർ കോളേജ്

ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ഡോംബിവിലിയിൽ ഗാന്ധി നഗറിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് ഹോളി ഏയ്ഞ്ചൽസ് ജൂനിയർ കോളേജ് തലയെടുപ്പോടെ പ്രവർത്തിച്ചു വരുന്നത്. ഹോളി ഏയ്ഞ്ചൽസ് ‌സ്‌കൂൾ ഡോ. ഉമ്മൻ ഡേവിഡിന്‍റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു.

സ്കൂളിന്‍റെ സ്ഥാപക പ്രിൻസിപ്പൽ എന്ന പേര് കൂടി കാലത്തിന്‍റെ ചുമരിൽ എഴുതിച്ചേർത്താണ് ഡോ: ഉമ്മൻ അധ്യാപന വഴിയിൽ പിന്നെയും മുന്നോട്ട് സഞ്ചരിച്ചത്. താനെയിലെ എസ്.ഇ.എസ്.ജൂനിയർ കോളേജിന്‍റെ പ്രിൻസിപ്പാൾ സ്ഥാനത്ത് വർഷങ്ങളായി സേവനമനുഷ്ഠിച്ചയാളാണ് ഡോ: ഉമ്മൻ ഡേവിഡിന്‍റെ ഭാര്യ ലീല ഉമ്മൻ. ഇപ്പോൾ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ട്രസ്റ്റിയായി തുടരുന്നു എന്നതും ശ്രദ്ധേയം. 2003 ൽ സ്ഥാപിച്ച ഹോളി ഏയ്ഞ്ചൽസ് ജൂനിയർ കോളജ് ഇന്ന് നേട്ടത്തിന്‍റെ നെറുകയിലാണ്. മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ 100 ശതമാനം വിജയം വരെ കൊയ്തെടുക്കാനാവുന്നു. അന്താരാഷ്ട്ര മികവോടെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പ്രവർത്തനം. മകൻ ബിജോയ് ഉമ്മനാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പ്രിൻസിപ്പാൾ സ്ഥാനം അലങ്കരിക്കുന്നതെന്ന് ഡോ.ഉമ്മൻ അഭിമാനത്തോടെ പറയുന്നു. മറ്റൊരു മകൻ മനോജ് ഉമ്മൻ യു.കെയിലാണ്.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

ഡോംബിവിലിയിൽ ട്രിനിറ്റി എജുക്കേഷൻ ട്രസ്റ്റിനെ കീഴിലുള്ള സ്കൂൾ & ജൂനിയർ കോളേജ് എന്ന നിലയിൽ ഈ വിദ്യാഭ്യാസസ്ഥാപനം ട്രസ്റ്റിന്‍റെ ഉത്തരവാദിത്വങ്ങളും,സാമൂഹ്യ കാഴ്ചപ്പാടും, സാമൂഹ്യ നന്മയും ഉൾക്കൊണ്ട് പ്രവർത്തിച്ച് വരുന്നു. കെ.ജി, പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി കോളേജ് വിദ്യാഭ്യാസം വരെ ഒരുക്കി നൽകുന്ന ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ പ്രസ്ഥാനത്തിന്‍റെ സാരഥിയാണ് ഡോ.ഉമ്മൻ. ഓരോ തലത്തിലും ഉന്നത വിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പഠന രീതിയും സൗകര്യങ്ങളും, നിലവാരവും സ്വീകരിക്കുന്നു.

ഗ്ലോബൽ സി.ബി.എസ്.ഇ.പരീക്ഷയിൽ 99.6 ശതമാനം മാർക്ക് നേടി ടോപ്പറെ സൃഷ്ടിക്കാനും, കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മുൻ മന്ത്രി സ്മൃതി ഇറാനിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാനും സാധിച്ചത് സ്ഥാപനത്തിന്‍റെ നേട്ടത്തിന്‍റെ അധ്യായങ്ങളാണ്.

ഡോ: ഉമ്മൻ ഡേവിഡിന്‍റെ വിദ്യാഭ്യാസ സംരംഭക സാരഥ്യത്തിൽ മുംബൈ നഗരത്തിൽ സീനിയർ കോളേജും സ്ഥാപിക്കാൻ നടപടിയായി. 2024 ൽ തന്നെ എഡ്യുക്കേഷൻ ട്രസ്റ്റിന് കീഴിൽ കോളേജിന്‍റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്. ഡോ.ഡേവിഡ്സ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ എന്ന പേരിലാണ് പ്രവർത്തനം.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

ലോക കേരളസഭയിലെ പ്രമുഖ സാന്നിധ്യം

ലോകത്തെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളെ ഒരു കൂട്ടായ്മയിലാക്കി കേരള സർക്കാർ രൂപം കൊടുത്ത ലോക കേരളസഭയിലെ അംഗവും, അതിഥിയും കൂടിയാണ് ഡോ.ഉമ്മൻ ഡേവിഡ്. വിദ്യാഭ്യാസ മേഖലയിലെ തന്‍റെ ദീർഘകാലത്തെ അറിവുകളും, അനുഭവങ്ങളും ലോക കേരളസഭയുടെ വേദിയിലൂടെ സ്വന്തം നാടിനായി സമർപ്പിക്കാൻ സാധിക്കുന്നത് വലിയ അഭിമാനവും, സന്തോഷവും നൽകുന്നതായി ഡോ.ഉമ്മൻ പറയുന്നു.

103 രാജ്യങ്ങളിൽ നിന്നുള്ള 200ൽപരം മലയാളി വ്യക്തിത്വങ്ങൾ തിരുവനന്തപുരത്ത് അടുത്ത് നടന്ന നാലാം ലോക കേരളസഭയിലെത്തിയിരുന്നു. ഈ ലോകോത്തര കൂട്ടായ്മയിലെ അംഗങ്ങൾക്കിടയ്ക്കും ആശയ വിനിമയവും, അടുപ്പവും, അനുഭവങ്ങളും കേരളത്തിന്‍റെ പുരോഗതിക്കും, പുത്തൻ വികസന കാഴ്ചപ്പാടിനും കരുത്ത് നൽകുന്നതാണ്. മലയാളം മിഷൻ പ്രസ്ഥാനത്തിന്‍റെ പ്രവർത്തനം ഒന്നുകൂടി സക്രിയമാക്കണം, നോർക്ക റൂട്ട്സിന്‍റെ പ്രവർത്തനവും പ്രവാസി ക്ഷേമത്തിനായി മെച്ചപ്പെടുത്തണം എന്നതടക്കം ഡോ.ഉമ്മൻ ലോക കേരളസഭയിൽ ഉന്നയിച്ച സുപ്രധാന ആവശ്യങ്ങളാണ്.വിദ്യാഭ്യാസ മേഖലയിലെ തന്‍റെ അരനൂറ്റാണ്ടിനെ തിളക്കമാർന്ന സേവനങ്ങൾക്കും, നാലാം ലോക കേരളസഭയിലേക്ക്‌ തെരഞ്ഞെടുത്തതിനും അംഗീകാരമായി ഡോംബിവിലി പ്രസ് ക്ലബ്ബ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ചും, ഡോംബിവിലി കേരളീയ സമാജവും, റോട്ടറി ക്ലബും ഡോ. ഉമ്മൻ ഡേവിഡിനെ അനുമോദിച്ചിരുന്നു.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

സാമൂഹ്യ സേവന രംഗത്തും കയ്യൊപ്പ്

റോട്ടറി ക്ലബ്ബ് ചാർട്ടർ, പ്രസിഡണ്ട്, വൈ.എം.സി.എ രക്ഷാധികാരി എന്നിങ്ങനെ മുംബൈയിലെ അര ഡസനോളം സാമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘടനകളുടെ നേതൃസ്ഥാനത്ത് ഡോ: ഉമ്മനുണ്ട്. കരുണ ചെയ്യാൻ കനിവുള്ള മനസുമായി ഡോ: ഉമ്മൻ ജീവകാരുണ്യ -സാമൂഹ്യ-സന്നദ്ധ സേവന രംഗത്തും കയ്യൊപ്പ് ചാർത്തിയ വ്യക്തി കൂടിയാണ്.

ബൈബിൾ വചനങ്ങളിലെ നന്മകളെ ജീവിതത്തിലും, കർമ്മത്തിലും പകർത്താൻ ആഗ്രഹിക്കുന്ന വ്യക്തിത്വം കൂടിയാണ് ഡോ: ഉമ്മൻ. കൊവിഡ് കാലത്തെ സേവനസമർപ്പണത്തിന് "കൊവിഡ് വാരിയർ "ബഹുമതി തന്നെ ഇദ്ദേഹത്തെ തേടി എത്തി. മുൻ മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്നാണ് ഏറ്റുവാങ്ങിയത്.

ബ്രിട്ടിഷ് പാർലിമെന്‍റ് വേദിയാക്കി അന്താരാഷ്ട്ര അംഗീകാരം സ്വീകരിക്കാനും ഡോ: ഉമ്മന് സാധിച്ചു. കെ.കെ.ഫൗണ്ടേഷന്‍റെ ബെസ്റ്റ് ടീച്ചർ- മുംബൈ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

അധ്യാപനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് മുംബൈയുടെ സ്വന്തം ഡോ. ഉമ്മൻ ഡേവിഡ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, റിട്ട. ജസ്റ്റിസ് കെമാൽ പാഷ, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ എന്നിവരടക്കം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പുരസ്കാരം സ്വീകരിക്കാനായി. വിദ്യാഭ്യാസ-സാമൂഹ്യ സേവനപാതയിൽ ഡോ: ഉമ്മൻ ചെയ്ത സദ് കർമ്മങ്ങൾക്ക് കർത്താവ് നൽകിയ അനുഗ്രഹ പുണ്യം പോലെ അന്താരാഷ്ട്ര തലത്തിലടക്കം ഒട്ടേറെ പുരസ്കാരങ്ങൾ തേടി വന്നു.

ഡോ. ഉമ്മൻ ഡേവിഡ് - Ph : 98210 64751

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ