താനെയിലെ ഗണേഷ് മണ്ഡലിൽ പൂജ നടത്തുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 
Mumbai

ഇത് മുഖ്യമന്ത്രിയുടെ 'സ്വന്തം' ഗണേഷ് മണ്ഡൽ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് നേരിട്ട് ഈ മണ്ഡലിന് മുൻകൈ എടുക്കുന്നു എന്നതാണ്

താനെ: താനെയിലെ കിസാൻ നഗർ 2 ൽ കഴിഞ്ഞ 59 വർഷങ്ങളായി ഗണേഷ് ചതുർഥി ആഘോഷിക്കുകയാണ് ജൻ ജാഗ്രുതി മിത്ര മണ്ഡൽ. മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് ഗണേഷ് മണ്ഡലുകൾ ഉണ്ടെങ്കിലും ഈ മണ്ഡലിന്‍റെ പ്രത്യകത ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് നേരിട്ട് ഈ മണ്ഡലിന് മുൻകൈ എടുക്കുന്നു എന്നതാണ്.

തന്‍റെ രാഷ്ട്രീയ ജീവിതം തുടങ്ങി ശാഖ പ്രമുഖ് ആയിരുന്ന കാലം മുതലേ ഈ 'ഗണേഷ് മണ്ഡലിന്' ചുക്കാൻ പിടിക്കുന്നത് ഏക്നാഥ് ഷിൻഡെ യാണ്. 33 വർഷകാലമായി ഇന്നും ഈ മണ്ഡലിന്‍റെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തന്നെ.

ഉത്തരാഖണ്ഡ് ലെ കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃകയിലാണ് ഈ വർഷം ഗണേഷ് മണ്ഡൽ നിർമ്മിച്ചിരിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് വിവിധ ഇടങ്ങളിൽ നിന്നുമായി ഈ 10 ദിവസങ്ങളിൽ ഇവിടം സന്ദർശിക്കുന്നത്. മണ്ഡലിൽ മലയാളമടക്കം വിവിധ ഭാഷകളിൽ ആരതി നടത്താറുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി എല്ലാ വർഷവും ഗണേഷ് ചതുർഥി ദിവസത്തിലും അവസാന ദിവസമായ 10 ആം ദിനമായ ആനന്ദ് ചതുർഥി ദിവസവും ഇവിടം സന്ദർശിക്കുന്നു.

മുഖ്യമന്ത്രിയുടെ മുൻകാല രാഷ്ട്രീയ തട്ടകവും കിസാൻ നഗർ ആയിരുന്നു.അദ്ദേഹത്തിന്‍റെ പഴയ വീടും ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സത്യ നാരായൺ പൂജയും മറ്റ് വിശേഷാൽ പൂജകളും നടക്കാറുള്ള മണ്ഡലിൽ നിരവധി പ്രമുഖരും നിത്യ സന്ദർശകരാണ്. അതേസമയം അന്നദാനവും മണ്ഡലിൽ വർഷങ്ങളായി നടന്ന് വരുന്നു.

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218