Mumbai

പാലം വലിച്ചത് പവാറെന്ന് ഫഡ്‌നാവിസ്, ഗൂഗ്ലി ആയിരുന്നെന്ന് പവാർ

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 2019ൽ ​ബി​ജെ​പി​യും എ​ൻ​സി​പി​യും ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച "ത്രി​ദി​ന സ​ർ​ക്കാ​രി'​ന് ശ​ര​ദ് പ​വാ​റി​ന്‍റെ ആ​ശീ​ർ​വാ​ദ​മു​ണ്ടാ​യി​രു​ന്നെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. തു​ട​ക്ക​ത്തി​ൽ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന പ​വാ​ർ പി​ന്മാ​റി​യ​തി​നാ​ലാ​ണു സ​ർ​ക്കാ​ർ വീ​ണ​തെ​ന്നും അ​ദ്ദേ​ഹം. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു ഫ​ഡ്നാ​വി​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

2019 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ശി​വ​സേ​ന മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നു വേ​ണ്ടി സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് എ​ൻ​സി​പി​യെ ഒ​പ്പം നി​ർ​ത്തി ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്. ബി​ജെ​പി നേ​താ​വ് ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി​യു​ടെ അ​ജി​ത് പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി 2019 ന​വം​ബ​ർ 23ന് ​പു​ല​ർ​ച്ചെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് അ​മ്പ​ര​പ്പി​നും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചി​രു​ന്നു. ശ​ര​ദ് പ​വാ​ർ ഈ ​സ​ഖ്യ​ത്തെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞ​തോ​ടെ മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​രു​വ​രും രാ​ജി​വ​ച്ചു. എ​ന്നാ​ൽ, അ​ന്ന​ത്തെ നീ​ക്കം പ​വാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നെ​ന്നാ​ണ് ഫ​ഡ്നാ​വി​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​വാ​ർ അം​ഗീ​ക​രി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് അ​ജി​ത് പ​വാ​ർ ഞ​ങ്ങ​ൾ​ക്കൊ​പ്പം വ​ന്ന​ത്. ഞാ​ൻ നേ​രി​ട്ട് ശ​ര​ദ് പ​വാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ശ​ര​ദ് പ​വാ​ർ ഇ​തി​നു​ശേ​ഷം പി​ൻ​വ​ലി​ഞ്ഞു. അ​ജി​ത്തി​ന് പി​ന്നൊ​ന്നും ചെ​യ്യാ​നാ​വു​മാ​യി​രു​ന്നി​ല്ല- ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളും ഓ​രോ ജി​ല്ല​യു​ടെ​യും ചു​മ​ത​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പ​ട്ടി​ക​യാ​ക്കി പ​വാ​ർ ന​ൽ​കി​യി​രു​ന്നെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി സു​ധീ​ർ മും​ഗ​ന്തി​വാ​ർ പ​റ​ഞ്ഞു. അ​വ​സാ​ന നി​മി​ഷ​മാ​ണു പ​വാ​ർ പി​ന്മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം. പ​വാ​റി​ന്‍റെ വി​ശ്വാ​സ്യ​ത എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മ​ല്ലോ. അ​ദ്ദേ​ഹം ഒ​ന്നി​ലേ​ക്കു നോ​ക്കു​മ്പോ​ൾ മ​റ്റൊ​ന്നു ല​ക്ഷ്യ​മി​ടും. 1978ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വ​സ​ന്ത് ദാ​ദാ പാ​ട്ടീ​ലി​ലെ താ​ഴെ​യി​ട്ട് സ്വ​യം മു​ഖ്യ​മ​ന്ത്രി​യാ​യി. പി​ന്നീ​ടു കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും 1999ൽ ​എ​ൻ​സി​പി രൂ​പീ​ക​രി​ച്ചു- മും​ഗ​ന്തി​വാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഫ​ഡ്നാ​വി​സി​നെ തു​റ​ന്നു​കാ​ട്ടാ​നു​ള്ള ത​ന്‍റെ ഗൂ​ഗ്ലി​യാ​യി​രു​ന്നു അ​തെ​ന്ന് പ​വാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി ഫ​ഡ്നാ​വി​സ് എ​ന്തും ചെ​യ്യും. 2019ൽ ​ഫ​ഡ്നാ​വി​സ് എ​ന്നെ ക​ണ്ടി​രു​ന്നു. പ​ല കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ഞാ​ൻ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്തി​നാ​ണ് പു​ല​ർ​ച്ചെ ധൃ​തി​പ്പെ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു