മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികൾ മാർച്ച് 11 രാവിലെ 6 മണിക്ക് ആരംഭിച്ചു. വനിതാദിന ആശംസകൾ നേർന്ന് കൊണ്ട് വനിതാവേദി സംസ്ഥന സെക്രട്ടറി സുമി ജെൻട്രി അംഗങ്ങളെ ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തപ്പോൾ അമരാവതി സോണൽ കമ്മിറ്റി അംഗം ജലജ മുല്ലനേഴി പ്രാർത്ഥന ഗീതം ആലപിച്ചു. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥന പ്രസിഡന്റ് അനു ബി നായർ ആശംസകളോടെ കലാസാഹിത്യ മാമാങ്കം ഉത്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ രാത്രി 12 മണി വരെ നീണ്ടു നിന്നു. ശാസ്ത്രീയ സംഗീതം, പാട്ട്,ഗസൽ, സിനിമ ഗാനം,നാടക ഗാനം,യുഗ്മ ഗാനം ,കവിതാ പാരായണം,കഥകളി പദം,പ്രസംഗം, പദ്യം ചൊല്ലൽ,കഥ, കവിത ,ചിത്ര രചന,പെൻസിൽ ഡ്രോയിംഗ്, പെയ്ന്റിംഗ്,വീഡിയോ ചിത്രീകരണം,മോണോ ആക്ട്, മിമിക്രി, റീൽസ്,കിച്ചൺ റീൽസ്,സ്കിറ്റ്,നൃത്തം, നാടോടി നൃത്തം,സെമി ക്ലാസിക്കൽ നൃത്തം, ക്ളാസിക്കൽ നൃത്തം, കഥക്, ഗ്രൂപ്പ് ഡാൻസ്,കൈകൊട്ടിക്കളി, നാടകം ഇങ്ങനെയുളള കലാസാഹിത്യ അവതരണങ്ങളുടെ വിസ്മയലോകത്തിൽ വനിതാദിനം ആഘോഷിച്ചത്.
വനിതാദിന ആശംസകൾ നേർന്ന് കൊണ്ട് ഫെയ്മ മഹാരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് കെ എം മോഹൻ, ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി പി പി അശോകൻ, ഫെയ്മ മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ ടി ജി സുരേഷ് കുമാർ, ഫെയ്മ യാത്ര വേദി ജനറൽ കൺവീനർ കെ വൈ സുധീർ,ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ് നായർ, ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി പ്രസിഡന്റ് മോഹൻ മൂസദ്, ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണ പിള്ള, കൊങ്കൺ സോണൽ ഭാരവാഹി സാം വർഗ്ഗീസ്, അമരാവതി സോണൽ ഭാരവാഹി ബാബൂസ് മണ്ണൂർ, മറാത്താവാഡ ഭാരവാഹി ജോയ് പൈനേടത്ത്, നാസിക് സോണൽ ഭാരവാഹി അനൂപ് പുഷ്പാങ്കതൻ എന്നിവർ വനിതാവേദിക്ക് ആശംസകൾ അറിയിച്ചു.
രാവിലെ 11 ന് അനു ബി.നായർ സംസ്ഥാന പ്രസിഡണ്ട് ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി,സുമി ജെൻട്രി, സംസ്ഥാന സെക്രട്ടറി ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി,നിഷ പ്രകാശ്, സംസ്ഥാന ജോ : സെക്രട്ടറി ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി,ഗീതാ ദാമോദരൻ, മുംബൈ സോണൽ പ്രസിഡണ്ട് – ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി,ബോബി സുലക്ഷണ മുംബൈ സോണൽ സെക്രട്ടറി – ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി,മായാ ദേവിമണി, സുബിത നമ്പ്യാർ മുംബൈ സോണൽ കമ്മറ്റി അംഗം – ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി എന്നിവർ സാന്ത്വന സ്പർശവുമായി കുർളയിലെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും മഹാരാഷ്ട്രയിലേയും മറ്റു സംസ്ഥാനങ്ങളിലേയും പ്രവാസികളുടെ സഹകരണത്തോടെ സമാഹരിച്ച ധനസഹായം കുടുംബത്തിന് കൈമാറുകയും ചെയ്തു. തുടർന്ന് രാത്രി 8 മണിക്ക് നടന്ന വനിതാദിന യോഗത്തിൽ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥന സെക്രട്ടറി സുമി ജെൻട്രി സ്വാഗതം പറയുകയും ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥന പ്രസിഡന്റ് അനു ബി നായർ അധ്യക്ഷത വഹിക്കുയും യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഏഴ് സോണലുകളിലെ പ്രതിനിധികൾ വനിതാദിനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി. മലയാള മിഷൻ മൂലം മാതൃഭാഷ പഠനത്തിൽ മറുനാടൻ മലയാളിക്കുണ്ടായ വളർച്ച, ആധുനിക കാലഘട്ടത്തിൽ പെൺകുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചാണ് മുംബൈ പ്രതിനിധി നിഷ പ്രകാശ് സംസാരിച്ചത്. സ്ത്രീ ശാക്തീകരിക്കപ്പെടണമെങ്കിൽ സാമ്പത്തിക നേട്ടം കൈവരിക്കണം എന്നും ലിംഗ നീതി വീട്ടിൽ നിന്ന് തുടങ്ങണം എന്നും സ്ത്രീ ശാക്തീകരണം സമൂഹത്തെ അതിന്റെ ഉന്നതിയിൽ എത്തിക്കുമെന്നും പ്രിയ ശ്രീകുമാർ കൊങ്കൺ പ്രതിനിധി പറഞ്ഞു. സ്ത്രീ എല്ലാകാര്യങ്ങളിലും ശക്തയാണ് ; അത് സ്വയം വിശ്വസിക്കുകയാണ് ആദൃം വേണ്ടതെന്നുമാണ് ചിത്ര വിപിൻ പൊതുവാൾ മറാത്താവാഡ സോണിനെ പ്രതിനിധീകരിച്ച് കൊണ്ട് പറഞ്ഞത്. കുടുംബത്തിന്റെയും ഓഫീസിന്റെ ഉത്തരവാദിത്വമൊക്കെ ഉണ്ടെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ആയിട്ടില്ല എന്നും സ്ത്രീയുടെ മാസമുറയും അമ്മയായിരിക്കുമ്പോഴുളള ശാരീരിക പ്രത്യേകതകളും ജോലി സ്ഥലങ്ങളിൽ പരിഗണിക്കപ്പെടുന്നില്ല എന്നും സരിത ഹരികുമാർ പൂനെ സോൺ പറഞ്ഞു. സ്ത്രീകൾ പ്രതിനിധികരിക്കാത്ത ഒരു മേഖലകളും ഇന്ന് ഇല്ല . സുസ്ഥിരമായ സ്ത്രീ കൂട്ടായ്മകൾ സ്ത്രീ ശാക്തീകരണത്തിന് സഹായിക്കുമെന്നും വിനീത പിളള നാസിക് സോണൽ പ്രതിനിധി പറഞ്ഞു. വിദ്യാഭ്യാസം ജീവിത രീതിയെ മാറ്റി മറിച്ചു, നല്ല മാതൃകകൾ പിൻതുടരാൻ സ്ത്രീകൾക്ക് സാധിക്കണം എന്നതാണ് അമരാവതി സോണൽ പ്രതിനിധി രാജി പ്രശാന്ത് പറഞ്ഞത്. പിന്നീട് നടന്ന പൊതു ചർച്ചയിൽ അറുപത്തി മൂന്നോളം അംഗങ്ങൾ സംവാദത്തിന്റെ ഭാഗമായി വനിതാ വേദിയുടെ രൂപീകരണവും, ആഘോഷ പരിപാടികളും ഭാവി പരിപാടികളും ചർച്ച ചെയ്യപ്പെട്ടു.