Representative image 
Mumbai

സൽമാൻ ഖാന്‍റെ വീടിനു മുന്നിൽ വെടിവയ്പ്പ്; ബിഷ്ണോയ് ഗാങ്ങിലെ ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിനു മുന്നിൽ വെടിവയ്പ്പു നടത്തിയകേസിൽ ലോറൻസ് ബിഷ്ണോയ് ഗാങ്ങിലെ ഒരാൾ കൂടി അറസ്റ്റിൽ.ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിയായ ഹർപൽ സിങ്ങാണ് (34) അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കഴിഞ്ഞ ഏപ്രിൽ 14നാണ് ബാന്ദ്രയിലെ ഗ്യാലക്സി അപ്പാർട്മെന്‍റിനു മുന്നിൽ മോട്ടോർ ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തത്. ഈ മാസം ആദ്യം അറസ്റ്റിലായ മുഹമ്മദ് റഫീക് ചൗധരിയാണ് ഹർപൽ സിങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു