Mumbai

സ്ത്രീ സുരക്ഷ; ലോക്കൽ ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ ജിആർപി പട്രോളിംഗ് സമയം വർദ്ധിപ്പിക്കുന്നു

കഴിഞ്ഞയാഴ്ച ആരംഭിച്ച ബോധവൽക്കരണ പരിപാടി, മുംബൈയിലെ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ സ്വയം പരിരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അറിവ് സ്ത്രീകളെ ശാക്തീകരിക്കാൻ സഹായിക്കുന്നു

മുംബൈ: സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ലോക്കൽ ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ ജി ആർ പി പട്രോളിംഗ് സമയം വർദ്ധിപ്പിക്കാൻ റെയിൽവേ പൊലീസ് തീരുമാനം. ലോക്കൽട്രെയിനിൽ വച്ച് 20 വയസുള്ള കോളെജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവൺമെന്‍റ് തീരുമാനം. ഇതിന്‍റെ ഭാഗമായി പട്രോളിംഗ് സമയം വർദ്ധിപ്പിക്കാൻ ഇതിനകം തന്നെ നടപടികൾ ആരംഭിച്ചു.

വനിതാ കമ്പാർട്ടുമെന്‍റുകളിൽ പട്രോളിംഗ് വർധിപ്പിച്ചതായും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളെക്കുറിച്ചും യാത്രക്കാരെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടി ആരംഭിച്ചതായും ജിആർപി ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞയാഴ്ച ആരംഭിച്ച ബോധവൽക്കരണ പരിപാടി, മുംബൈയിലെ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ സ്വയം പരിരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അറിവ് സ്ത്രീകളെ ശാക്തീകരിക്കാൻ സഹായിക്കുന്നു.സ്ത്രീ യാത്രക്കാർക്കായി ഞങ്ങൾ ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്, യാത്രയ്ക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവർക്ക് വിളിക്കാവുന്ന ഫോൺ നമ്പറുകളെക്കുറിച്ചും അവർക്ക് മനസ്സിലാക്കി കൊടുക്കുന്നു.

പൊലീസ് സാന്നിധ്യത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ്, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ കമ്പാർട്ടുമെന്‍റുകളിൽ അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ട്രെയിനുകളിലെ പൊലീസ് ഓഫീസർമാരുടെ ഡ്യൂട്ടി സമയം രാത്രി 9 മുതൽ രാവിലെ 9 വരെ ആക്കിയിട്ടുണ്ട്, മുമ്പ് രാത്രി 9 മുതൽ രാവിലെ 6 വരെ ആയിരുന്നു., ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്