മുംബൈയിൽ കനത്ത മഴ 
Mumbai

മുംബൈയിൽ കനത്ത മഴ; ട്രെയിൻ, റോഡ് ഗതാഗതം തടസപ്പെട്ടു, സ്കൂളുകൾക്ക് അവധി

ജൂലൈ 8 തിങ്കളാഴ്ച പകൽ മുഴുവൻ മുംബൈയിൽ മിതമായതോ കനത്തതോ ആയ മഴ തുടരും, രാത്രിയിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

മുംബൈ: കഴിഞ്ഞ ദിവസം മുതൽ മുംബൈയിലുടനീളം പെയ്ത കനത്ത മഴ മൂലം നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മാത്രമല്ല രാത്രി മുഴുവൻ പെയ്ത ശക്തമായ മഴയിൽ റെയിൽവേ ട്രാക്കുകളിൽ ഉണ്ടായ വെള്ളക്കെട്ട് ലോക്കൽ ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. രാവിലെ മുതലുള്ള ഒട്ടുമിക്ക ലോക്കൽ ട്രെയിൻ സർവീസുകളെയും ഇത് തടസപ്പെടുത്തി. പല ലോക്കൽ ട്രെയിനുകളും റദാക്കിയിട്ടുണ്ട്.

കൂടാതെ നഗരത്തിലെ പല പ്രധാന പല റോഡുകളും ഗതാഗതക്കുരുക്കിന് കാരണമായി.കല്യാൺ-കാസറ സെക്ഷനിലെ ഖദാവ്‌ലിക്കും ടിറ്റ്‌വാലയ്ക്കും ഇടയിലുള്ള ലോക്കൽ ട്രെയിൻ ഗതാഗതം ഞായറാഴ്ച തടസപ്പെട്ടിരുന്നു. ഈ ആഴ്ചയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം പ്രതികരിച്ചത്.

കനത്ത മഴയെ തുടർന്ന് മുംബൈയിലെ എല്ലാ ബിഎംസി, സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളെജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) പറയുന്നതനുസരിച്ച്, ജൂലൈ 8 തിങ്കളാഴ്ച പകൽ മുഴുവൻ മുംബൈയിൽ മിതമായതോ കനത്തതോ ആയ മഴ തുടരും, രാത്രിയിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയിലും കാറ്റിലും ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ഞായറാഴ്ച കസറ, ടിറ്റ്‌വാല സ്റ്റേഷനുകൾക്കിടയിലുള്ള ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവച്ചു. ഇന്ന് രാവിലെ മുതൽ മുംബൈയിലെ ദിൻദോഷിയിൽ കനത്ത മഴ തുടരുന്നതായും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതായും പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?