Mumbai

ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം പഠനോപകരണങ്ങൾ വിതരണം ചെയ്‌തു

താനെ: ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിൻ്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. താനയിലെ കൊങ്കിണിപാടയിലുള്ള മുനിസിപ്പാലിറ്റി സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ, നോട്ട്ബുക്ക് എന്നിവ ഹിൽ ഗാർഡൻ ഭക്ത സംഘം 13 വർഷങ്ങളായി വിതരണം ചെയ്‌തു വരുകയാണ്.

ഭക്ത സംഘത്തിന്‍റെ ഭാരാവാഹികൾക്ക് ഒപ്പം മാക്സ് ഫൗണ്ടേഷൻ റീജിയണൽ ഹെഡും (സൗത്ത് ഏഷ്യാ) മലയാളം അഭിനേത്രിയുമായ(പാച്ചുവും അത്ഭുത വിളക്കും ഫെയിം) വിജി വെങ്കടേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന ഈ സ്കൂളിൽ 185 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഈ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ വർഷത്തെ പഠനോപകരണങ്ങളുടെയും, ബുക്കുകളുടെയും വിതരണം ഇന്ന് രാവിലെ 9 മണിക്കാണ് സ്കൂളിൽ വെച്ച് നടന്നത്‌. ചടങ്ങിൽ വിജി വെങ്കടേഷ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസും നടത്തി.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി