Mumbai

ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

താനെ: ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. 13 വർഷങ്ങളായി താനയിലെ കൊങ്കിണിപാടയിലുള്ള മുനിസിപ്പാലിറ്റി സ്കൂൾ വിദ്യാർഥികൾക്കാണ് ആവശ്യമായ പഠനസാമഗ്രികൾ, നോട്ട്ബുക്ക് എന്നിവ ഹിൽ ഗാർഡൻ ഭക്ത സംഘം വിതരണം ചെയ്തുവരുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന ഈ സ്കൂളിൽ 185 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.ഈ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ വർഷത്തെ പഠനോപകരണങ്ങളുടെയും, ബുക്കുകളുടെയും വിതരണം ജൂൺ 17 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് നടക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

ഭക്ത സംഘത്തിന്‍റെ ഭാരാവാഹികൾക്ക് ഒപ്പം മാക്സ് ഫൗണ്ടേഷൻ റീജിയണൽ ഹെഡും (സൗത്ത് ഏഷ്യാ) മലയാളം അഭിനേത്രിയുമായ വിജി വെങ്കടേഷ് ആണ് മുഖ്യാതിഥി.ചടങ്ങിൽ വിജി വെങ്കടേഷ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തുമെന്ന് സംഘടന സെക്രട്ടറി ശശികുമാർ നായർ അറിയിച്ചു.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല