Kanhaiya Kumar 
Mumbai

''അഴിമതിക്കാരെന്നു ബിജെപി വിശേഷിപ്പിച്ചിരുന്ന ഷിൻഡെയും അജിത് പവാറും ഇപ്പോൾ പരിശുദ്ധരായോ?'', കനയ്യ കുമാർ

മുംബൈ: മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ നിസാരമായി കാണുകയാണെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. സംസ്ഥാനത്തെ ജനങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്നും ജനങ്ങൾ അവരുടെയൊക്കെ സ്ഥാനം സമയം ആകുമ്പോൾ കാണിച്ചു കൊടുക്കുമെന്നും ഒരു ദിവസത്തെ സന്ദർശനത്തിനായി മുംബൈയിലെത്തിയ കനയ്യ കുമാർ പറഞ്ഞു.

ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും ഇവരുടെ സർക്കാരിൽ ചേരാത്ത കാലം വരെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരായിരുന്നു ഇവർക്കെന്ന് കനയ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ബിജെപിയുടെ വാഷിംഗ് മെഷീന്റെയും ഡിറ്റർജന്റിന്‍റെയും" സഹായത്തോടെ അവർ മാറിയ ദിവസം പരിശുദ്ധി ഉള്ളവരായി," നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) ചുമതലകൂടിയുള്ള കനയ്യ കുമാർ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ഇതൊക്കെ അറിയാമെന്നും അവർ വിഡ്ഢികൾ അല്ലെന്നും വഞ്ചിതരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്‌യുഐയുടെ ചുമതലയേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ മുംബൈ സന്ദർശനമായിരുന്നു ഇന്നലത്തേത്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും കനയ്യ കുമാർ ആഞ്ഞടിച്ചു “എനിക്ക് ദേവേന്ദ്രജിയോട് സഹതാപം തോന്നുന്നു. 'മി പുൻഹ യെൻ' എന്ന കാര്യത്തിൽ ഫഡ്‌നാവിസ് ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ കേന്ദ്രത്തിൽ അദ്ദേഹത്തിന്‍റെ പാർട്ടിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. ബിജെപി നേതാവായ എൽ കെ അദ്വാനിയെപ്പോലെ അവർ ഇദ്ദേഹത്തെയും അവഗണിച്ചു. ബിജെപി ക്ക്‌ 105 എം.എൽ.എമാരുണ്ടായിട്ടും അവർ മറ്റൊരു പാർട്ടിയിൽ നിന്ന് ഒരാളെ കൊണ്ടുവന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കി, ഷിൻഡെയുടെ കീഴിൽ ഉപമുഖ്യമന്ത്രിയായി പ്രവർത്തിക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗമില്ലായിരുന്നുവെന്നും കനയ്യ പറഞ്ഞു.

താൻ നൽകിയ വാഗ്ദാനങ്ങളിൽ 5 ശതമാനം പാലിച്ചാൽ പോലും രാജ്യത്തെ ജനങ്ങൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാകുമായിരുന്നെന്നും എന്നാൽ ബൈനോക്കുലറിൽ പോലും “അച്ഛേ ദിൻ” (നല്ല ദിനങ്ങൾ) കാണാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിന് പകരം അദ്ദേഹം ഇനി ‘ജൻ കി ബാത്ത്’ (ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും) ചെയ്യണം, കുമാർ പറഞ്ഞു

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം